പ്രീമിയര്‍ ലീഗില്‍ ഇന്ന് ആദ്യത്തെ നോര്‍ത്ത് ലണ്ടൻ ഡെർബി അരങ്ങേറും
ഞായറാഴ്ച ഉച്ചതിരിഞ്ഞ് സീസണിലെ ആദ്യ നോർത്ത് ലണ്ടൻ ഡെർബിയിൽ ആംഗെ പോസ്‌റ്റെകോഗ്ലോയുടെ സ്പർസും മൈക്കല്‍ അര്‍ട്ടേട്ടയുടെ ആഴ്സണലും ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം ആറര മണിക്ക് ടോട്ടന്‍ഹാം സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ ഇരു ടീമുകളും നിലവില്‍ അത്ര നല്ല അന്തരീക്ഷത്തില്‍ അല്ല.ബ്രൈറ്റൺ & ഹോവ് ആൽബിയനുമായുള്ള വിവാദ സമനിലയിൽ ഗണ്ണേഴ്സിന് വിലപ്പെട്ട രണ്ടു പോയിന്‍റ് നഷ്ട്ടപ്പെട്ടപ്പോള്‍ ടോട്ടന്‍ഹാമിന് ന്യൂ കാസിലിനെതിരെ അടിയറവ് പറയേണ്ടി വന്നു.
നിലവില്‍ ടോട്ടന്‍ഹാമിനെക്കാള്‍ മേല്‍ക്കൈ എന്തു കൊണ്ടും ആഴ്സണല്‍ ക്ലബിന് ഉണ്ട്.കഴിഞ്ഞ ഏഴു മല്‍സരങ്ങളില്‍ ടോട്ടന്‍ഹാമിന് വിജയിക്കാന്‍ കഴിഞ്ഞത് ഒന്നില്‍ മാത്രമാണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ആഴ്സണല്‍ ക്ലബിന്‍റെ പേര് കേട്ട അറ്റാക്കിങ് കളിയെ നിയന്ത്രിക്കാനുള്ള തന്ത്രം ടോട്ടന്‍ഹാം മാനേജര്‍ക്ക് കണ്ടെത്തിയെ തീരൂ.ഇന്നതെ മല്‍സരത്തില്‍ ആഴ്സണലിന് അവരുടെ പ്ലേ മേക്കര്‍ ആയ ഒഡിഗാര്‍ഡിന്റെ സേവനം ലഭിച്ചേക്കില്ല.ഇന്റെര്‍നാഷണല്‍ ബ്രേക്കില്‍ പരിക്ക് മൂലം അദ്ദേഹം ആഴ്സണലിലേക്ക് തിരിച്ചു വന്നു.അദ്ദേഹത്തെ കൂടാതെ ഗബ്രിയേല്‍ ജീസസും ഇന്ന് കളിയ്ക്കാന്‍ സാധ്യത കുറവ് ആണ്.അങ്ങനെ സംഭവിച്ചാല്‍ ഇന്ന് റഹീം സ്റ്റര്‍ലിങ് ആഴ്സണല്‍ ജേഴ്സിയില്‍ ആദ്യത്തെ മല്‍സരത്തില്‍ കളിച്ചേക്കും.