സൂപ്പർ ലീഗ് കേരള: കാലിക്കറ്റ് എഫ് സി തിരുവനന്തപുരം കൊമ്പൻസ് മത്സരം സമനിലയിൽ
സൂപ്പർ ലീഗ് കേരളയിലെ ആവേശകരമായ ഏറ്റുമുട്ടലിൽ ഇന്നലെ നടന്ന മത്സരത്തിൽ കാലിക്കറ്റ് എഫ് സി തിരുവനന്തപുരം കൊമ്പൻസിനെ നേരിട്ടു. ആവേശകരമായ മത്സരം സമനിലയിൽ അവസാനിച്ചു.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്.
ആദ്യ പകുതിയിൽ തന്നെ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ ഗോൾ നേടിയത് തിരുവനന്തപുരം ആയിരുന്നു. 21 ആം മിനിറ്റിൽ അഷർ ആണ് ഗോൾ നേടിയത്. 11 മിനിട്ടിന് ശേഷം കാലിക്കറ്റ് മറുപടി ഗോൾ നേടി. 32 ആം മിനിറ്റിൽ റിച്ചാർഡ് ആണ് ഗോൾ നേടിയത്. പിന്നീട് രണ്ട് ടീമുകളും സമനില തകർക്കാൻ ശ്രമിച്ചെങ്കിലും ഗോൾ പിറന്നില്ല.