ദുലീപ് ട്രോഫി: ഇന്ത്യ എയ്‌ക്കെതിരെ 76 റൺസിൻ്റെ ജയം സ്വന്തമാക്കി ഇന്ത്യ ബി
ഞായറാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യ എയ്‌ക്കെതിരെ 76 റൺസിന് ഇന്ത്യ ബി വിജയിച്ചു..
ഇന്ത്യ ബി ആദ്യ ഇന്നിങ്ങ്സിൽ 321 റൺസ് നേടി, മറുപടി ബാറ്റിങ്ങിനിന്നിറങ്ങിയ ഇന്ത്യ എയെ 231 റൺസിൽ അവർ ഓൾഔട്ടാക്കി. ഇതോടെ 90 റൺസിന്റെ ലീഡ് ബി ടീം സ്വന്തമാക്കി. പിന്നീട് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ബി ടീം 184 റൺസ് കൂടി ചേർത്തു. ഋഷഭ് പന്ത് 61, സർഫറാസ് ഖാൻ 46 എന്നിവർ തിളങ്ങിയപ്പോൾ ആകാശ് ദീപ് 5-56, ഖലീൽ അഹമ്മദ് 3-69 എന്നിവർ ബൗളിങ്ങിൽ തിളങ്ങി. 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ എ ടീമിനെ 198 റൺസിന് ഓൾഔട്ടാക്കി ബി ടീം വിജയം സ്വന്തമാക്കി. കെഎൽ രാഹുൽ 57, ആകാശ് ദീപ് 43 എന്നിവർ ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ യാഷ് ദയാൽ 3-50, നവദീപ് സൈനി 2 -41 റണ്ണിവർ ബൗളിങ്ങിൽ തിളങ്ങി.