നേഷന്‍സ് ലീഗ് ; അയര്‍ലണ്ടിനെ നേരിടാന്‍ ത്രീ ലയണ്‍സ്
ഹെയ്‌മിർ ഹാൾഗ്രിംസണിൻ്റെ റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ ഇംഗ്ലണ്ട് അവരുടെ യുവേഫ നേഷൻസ് ലീഗിലെ ഹരിശ്രീ കുറിക്കും.ഗരത്ത് സൌത്ത്ഗെയിറ്റിന് ശേഷം ലീ കാർസ്‌ലി ആണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിന്റെ പുതിയ മാനേജര്‍.അദ്ദേഹത്തിനെ ഇപ്പോള്‍ താല്‍ക്കാലികം ആയിട്ടാണ് ഇംഗ്ലണ്ട് സൈന്‍ ചെയ്തിരിക്കുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
അയര്‍ലണ്ടിലെ അവീവ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ഇംഗ്ലണ്ടിനെ പോലെ തന്നെ പുതിയ മാനേജര്‍ ആയിട്ടാണ് അയര്‍ലന്‍റിന്റെയും വരവ്.സ്റ്റീഫൻ കെന്നി എന്ന മാനേജര്‍ വലിയ പരാജയം ആയിരുന്നു, അത് ഹെയ്‌മിർ ഹാൾഗ്രിംസണ് വഴി ഒരുക്കി.കഴിഞ്ഞ നേഷന്‍സ് ലീഗില്‍ റിലഗേഷന്‍ നേരിട്ട ഇംഗ്ലണ്ട് ടീമിനു ഈ സീസണില്‍ എങ്ങനെയും മികച്ച പ്രകടനം കാഴ്ചവെക്കണം.അതിനുള്ള താര സമ്പത് അവര്‍ക്കുണ്ട്.പരിക്ക് മൂലം ഫോഡന്‍,പാമര്‍ , വാറ്റ്ക്കിന്‍സ് എന്നിവര്‍ ഇംഗ്ലണ്ട് ടീമില്‍ ഇല്ല.