യുണൈറ്റഡ് പൊറുതി മതിയാക്കി മാര്‍ഷ്യല്‍ ബ്രസീലിലേക്ക് !!!!!!!!
ഓൾഡ് ട്രാഫോർഡിലെ കരാർ വേനൽക്കാലത്ത് അവസാനിച്ചതിനെത്തുടർന്ന് ഒരു സ്വതന്ത്ര ഏജൻ്റായി മാറിയ ആന്തണി മാര്‍ഷ്യല്‍ ബ്രസീലിയൻ സീരി എ ക്ലബ് ആയ ഫ്ലാമാങ്കോയിലേക്ക് പോകാന്‍ ഒരുങ്ങുന്നു.താരത്തിനെ സൈന്‍ ചെയ്യാന്‍ പല ക്ലബുകളും മുന്നോട്ട് വന്നിരുന്നു. എന്നാല്‍ അതിലെ ഏറ്റവും മികച്ച ഓഫര്‍ ആണ് താരം സ്വീകരിച്ചത്. താരത്തിനെ പിന്തുടര്‍ന്ന ക്ലബുകളില്‍ ഗലാറ്റസറേയും ഏതന്‍സും പെടും.
പരിക്കേറ്റ ഫ്ലെമെംഗോ ഫോർവേഡ് പെഡ്രോയുടെ പകരക്കാരനായി ആണ് യുണൈറ്റഡ് ഫോര്‍വേഡിനെ ബ്രസീലിയന്‍ ക്ലബ് സൈന്‍ ചെയ്യുന്നത് എന്നു ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ സീസണില്‍ വെറും അഞ്ചു മല്‍സരങ്ങള്‍ മാത്രം കളിച്ച താരത്തിനു ഇപ്പോള്‍ ടെന്‍ ഹാഗില്‍ നിന്നും തീരെ പ്രീതി ലഭിക്കുന്നില്ല.അദ്ദേഹത്തിനെ ടീമില്‍ നിര്‍ത്താന്‍ ഡച്ച് മാനേജര്‍ക്ക് തീരെ താല്‍പര്യം ഇല്ല.അതിനാല്‍ തന്‍റെ പ്രീമിയര്‍ ലീഗ് ജീവിതം ഉപേക്ഷിച്ച് മറ്റ് എവിടെ എങ്കിലും പോകാനുള്ള തീരുമാനത്തില്‍ ആയിരുന്നു താരം.