ഒരു ഗോളിന് പിന്നില്‍ നിന്ന ഇറ്റലി ഫ്രാന്‍സിനെ മലര്‍ത്തിയടിച്ചു
വെള്ളിയാഴ്ച നടന്ന നേഷൻസ് ലീഗ് എ ഗ്രൂപ്പ് 2 ഉദ്ഘാടന മത്സരത്തിൽ ഇറ്റലി ഫ്രാൻസിനെ 3-1 ന് പരാജയപ്പെടുത്തി.ചരിത്ര കാലം മുതല്‍ക്കേ ചിര വൈരികള്‍ ആയ ഈ രാജ്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ എപ്പോഴും തീ പാറും.ഇന്നലെ ആദ്യ മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ബര്‍ക്കോള ഫ്രാന്‍സിന് ലീഡ് നേടി കൊടുത്തു.അതോടെ തിരിച്ചടിക്കുന്നതിനു വേണ്ടി ഇറ്റലി പ്രയത്നം ആരംഭിച്ചു.
ഒടുവില്‍ 30 ആം മിനുട്ടില്‍ അവരുടെ ലക്ഷ്യം ഫലം കണ്ടു.സാന്ദ്രോ ടൊനാലിയുടെ ഒരു മികച്ച പാസില്‍ നിന്നും അവസരം ലഭിച്ച ഫെഡറിക്കോ ഡിമാർക്കോ ലക്ഷ്യം തെറ്റാതെ പന്ത് വലയില്‍ എത്തിച്ചു.രണ്ടാം പകുതിയില്‍ ഡേവിഡ് ഫ്രാട്ടെസിയും ജിയാകോമോ റാസ്‌പഡോരിയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.മല്‍സരത്തില്‍ ഉടനീളം ഇരു ടീമുകളും നന്നായി കളിച്ചു എങ്കിലും ഫ്രാന്‍സിന് കിട്ടിയ അവസരങ്ങള്‍ വലയില്‍ ആക്കാന്‍ കഴിയാത്തത് വലിയ തിരിച്ചടിക്ക് വഴി വെച്ചു.കൂടാതെ മികച്ച സേവുകളോടെ ജിയാൻലൂജി ഡോണാരുമ്മയും മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.