EPL 2022 European Football Foot Ball International Football Top News transfer news

കോമാന് കീഴില്‍ ഇനി താന്‍ കളിക്കില്ല എന്നു വെളിപ്പെടുത്തി സ്റ്റീവൻ ബെർഗ്വിജൻ

September 7, 2024

കോമാന് കീഴില്‍ ഇനി താന്‍ കളിക്കില്ല എന്നു വെളിപ്പെടുത്തി സ്റ്റീവൻ ബെർഗ്വിജൻ

നെതർലൻഡ്‌സ് കോച്ചിനായി കളിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് സ്റ്റീവൻ ബെർഗ്‌വിജൻ ഡി ടെലിഗ്രാഫുമായുള്ള ഒരു അഭിമുഖത്തിൽ  പറഞ്ഞു.താരം ഈ സമ്മര്‍ വിന്‍റോയില്‍ അൽ ഇത്തിഹാദിലേക്ക് മാറിയതിനാല്‍ അദ്ദേഹത്തിനെ ഡച്ച് ടീം കോച്ച് ആയ റൊണാള്‍ഡ് കോമാന്‍ വിമര്‍ശിച്ചിരുന്നു.പൈസ കണ്ടാണ് താരം സൌദിയിലേക്ക് പോയത് എന്നും അദ്ദേഹത്തിനെ ഇനി ഡച്ച് ടീമിലേക്ക് എടുക്കാന്‍ തങ്ങള്‍ക്ക് താല്പര്യമില്ല എന്നും കോമാന്‍ കൂട്ടിച്ചേര്‍ത്തു.

Bergwijn hits back after Koeman criticises move to Saudi Arabia | Reuters

 

“എൻ്റെ ട്രാൻസ്ഫറിന് ശേഷം എനിക്ക് രാജ്യാന്തര താരങ്ങളിൽ നിന്ന് നല്ല സന്ദേശങ്ങൾ മാത്രമേ അയച്ചിട്ടുള്ളൂ.അങ്ങനെ വേണം ഒരു സഹ താരത്തിനെ പിന്തുണക്കാന്‍.എന്നാല്‍ കോമാന്‍ എന്ന മാനേജര്‍ ഒരു പരസ്യമായി ആരോപണം പറഞ്ഞു കൊണ്ട് എന്നെ നാണം കെടുത്തിയിരിക്കുകയാണ്.അദ്ദേഹത്തിന് കീഴില്‍ ഞാന്‍ ഇനി കളിക്കില്ല.അദ്ദേഹം പോയാല്‍ മാത്രമേ ഇനി അങ്ങോട്ട് പോവുകയുള്ളൂ.” താരം അഭിമുഖത്തില്‍ പറഞ്ഞു.അയാക്സില്‍ നല്ല രീതിയില്‍ പൈസ നല്കും എന്നും , എന്നാല്‍ അത്യാര്‍ത്തി കാരണം ആണ് താരം അങ്ങോട്ട് പോയത് എന്നും ആണ് കോമാന്‍ പറഞ്ഞത്.

Leave a comment