താരത്തിനു തുടയെല്ലിന് പരിക്ക് സ്ഥിരീകരിച്ചതോടെ ബാഴ്‌സലോണയ്ക്ക് മധ്യനിരയിൽ വീണ്ടും തിരിച്ചടി
ചൊവ്വാഴ്ച സ്‌പെയിൻ അണ്ടർ 21 താരങ്ങളുമായുള്ള പരിശീലന സെഷനിൽ തുടയെല്ലിന് പരിക്കേറ്റ ഫെർമിൻ ലോപ്പസിന് മൂന്നാഴ്‌ച വിശ്രമം വേണം എന്നു ബാഴ്‌സലോണ വെളിപ്പെടുത്തി.
2024 യൂറോയിലും ഒളിമ്പിക്സിലും സ്പെയിനിനെ പ്രതിനിധീകരിച്ച താരത്തിനു വളരെ കുറച്ച് വിശ്രമം മാത്രമേ ലഭിച്ചിരുന്നുള്ളൂ.പരിക്കുകള്‍ മൂലം നെട്ടം തിരിയുന്ന ബാഴ്സലോണക്ക് ഇത് ഒരു പുതിയ തലവേദനയാണ്.
ലാ ലിഗയിൽ അത്‌ലറ്റിക് ബിൽബാവോ, റയോ വല്ലെക്കാനോ, റയൽ വല്ലാഡോലിഡ് എന്നിവർക്കെതിരെ ബെഞ്ചിൽ നിന്ന് താരം സബ് ആയി ഇറങ്ങിയിരുന്നു.അദ്ദേഹത്തിന്റെ പോക്ക് ടീമിനെ കൂടുതല്‍ ദുര്‍ഭലപ്പെടുത്തുന്നു.ഗാവി,ഡി യോങ് എന്നിവര്‍ പരിക്ക് മൂലം കളിക്കാതെ ഇരിക്കുമ്പോള്‍ ഫെര്‍മിനും ആ പാത പിന്തുടര്‍ന്നത് തികച്ചും നിർഭാഗ്യകരം ആണ്.സെപ്തംബർ 25 വരെ ഫെർമിനു കളിക്കാന്‍ കഴിയില്ല.മൊണാക്കോയുമായുള്ള ചാമ്പ്യൻസ് ലീഗ് ഓപ്പണറിന് പുറമേ ജിറോണ, വില്ലാറിയൽ, ഗെറ്റാഫെ എന്നിവയ്‌ക്കെതിരായ ബാഴ്‌സലോണയുടെ അടുത്ത മൂന്ന് ലീഗ് മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാകും.സെപ്‌റ്റംബർ 28-ന് ഒസാസുനയ്‌ക്കെതിരെ താരം തിരിച്ചു എത്തിയേക്കും.