വിനീഷ്യസ് ജൂനിയർ: സ്പെയിൻ വംശീയത കുറയ്ക്കണം അല്ലെങ്കിൽ 2030 ലോകകപ്പ് അവര്‍ നടത്തരുത്
വംശീയതയുടെ പ്രശ്‌നത്തിൽ സ്‌പെയിൻ മര്യാദക്ക് നടപടി എടുത്തിട്ടില്ല എങ്കില്‍ 2030 ലോകകപ്പ് ആതിഥേയത്വം അവര്‍ക്ക് നല്‍കേണ്ടത് ഇല്ല എന്നു റയല്‍ മാഡ്രിഡ് ഫോര്‍വേഡ് വിനീഷ്യസ് .താരത്തിനു സ്പെയിനില്‍ നിന്നും വളരെ അധികം കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.അതിനാല്‍ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.എന്നാല്‍ ഇത് സ്പെയിനില്‍ വലിയ പ്രതിഷേധ അലകള്‍ ആണ് സൃഷ്ട്ടിച്ചിരിക്കുന്നത്.
വിനീഷ്യസിനെതിരെ വളരെ അധികം വിമര്‍ശനം പുറപ്പെടുവിക്കാന്‍ ഇത് കാരണം ആയിരിക്കുന്നു.മാധ്യമങ്ങളും ആരാധകരും ഒരു പോലെ അദ്ദേഹം പറഞ്ഞതിനെ എതിര്‍ക്കുന്നു.’സ്പെയിനില്‍ കുറെ അധികം ആളുകള്‍ ഉണ്ട്.അതില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ വംശ വെറി വെച്ച് പുലര്‍ത്തുന്നുള്ളൂ.എന്നാല്‍ ഇവരെ എങ്ങനെ നേരിടണം എന്നു സ്പെയിന്‍ ബോര്‍ഡ് എത്രയും പെട്ടെന്ന് പഠിക്കേണ്ടത് ഉണ്ട്.അല്ലെങ്കില്‍ അവര്‍ക്ക് ലോകകപ്പ് നടത്താന്‍ ഉള്ള അവകാശം ഫിഫ എടുത്തു കളയണം.ഇത് പോലുള്ള സ്ഥലങ്ങളില്‍ കളിയ്ക്കാന്‍ പലരും ഭയപ്പെടും.”വിനീഷ്യസ് സിഎൻഎന്നുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.