” ലാലിഗ ടീമുകള്‍ കരുതി ഇരിക്കുക , ഒപ്പം യൂറോപ്പും ” – അര്‍സീന്‍ വെങ്കര്‍
കളിച്ച ആദ്യ നാല് മല്‍സരങ്ങളില്‍ നിന്നും വിജയം നേടിയ ഈ ബാഴ്സ ടീമിനെയും മാനേജര്‍ ഫ്ലിക്കിനെയും എല്ലാവരും പുകഴ്ത്തി പറയുകയാണ്.പല മുന്‍ താരങ്ങളും ഫ്ലിക്കിന്‍റെ സിസ്റ്റത്തെ നന്നാക്കി പറഞ്ഞു.അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിച്ചത് മുൻ ആഴ്സണൽ പരിശീലകൻ കൂടിയായ ആഴ്സൻ വെംഗർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ആണ്.
“ഈ ടീമിന് വന്ന മാറ്റം കാണുക.ഏഴു ഗോള്‍ നേടിയിട്ടും എട്ടാം ഗോളിന് വേണ്ടി യമാലിനെ നിര്‍ബന്ധിക്കുന്ന കോച്ച്.ഇത് തികച്ചും അസാധാരണം ആണ്.എനിക്കു ഒരു കാര്യം ഉറപ്പായി പറയാന്‍ കഴിയും.കഴിഞ്ഞ സീസണുകളിലെ പോലെ ഇനി ബാഴ്സക്ക് എതിരെ കളിക്കുന്നത് അത്ര എളുപ്പം ആയിരിക്കില്ല.അവരെ തോല്‍പ്പിക്കാനുള്ള ആഗ്രഹം പല ലാലിഗ ടീമുകളും മറക്കുക.ഈ ടീം ലാലിഗയില്‍ മാത്രം അല്ല , ചാംപ്യന്‍സ് ലീഗിലും ഓളം ഉണ്ടാക്കും.” അര്‍സീന്‍ വെങ്കര്‍ പറഞ്ഞു.ഫ്ലിക്ക് പെപ്പിനെ പോലെ തന്നെ ഒരു ഫൂട്ബോള്‍ ജീനിയസ് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.