ചെല്‍സി സ്വപ്നം വീണുടഞ്ഞു ; ആഞ്ചലോ ഗബ്രിയേൽ സൌദിയിലേക്ക്
സാൻ്റോസിൽ നിന്ന് ചെൽസിയിൽ ചേർന്ന് ഒരു വർഷത്തിനുള്ളില്‍ തന്നെ സൗദി ടീമായ അൽ നാസറിലേക്ക് ബ്രസീലിയൻ യുവ താരം ആയ ആഞ്ചലോ ഗബ്രിയേല്‍ മാറുകയുയാണ്. താരത്തിനെ ചെല്‍സി വില്‍ക്കുന്നത് 25 മില്യണ്‍ യൂറോക്ക് ആണ്.ഒരു വര്‍ഷം മുന്നേ അനേകം സ്വപ്നങ്ങളോടെ ആണ് യുവ താരം ചെല്‍സിയിലേക്ക് 17 മില്യണ്‍ ട്രാന്‍സ്ഫര്‍ ഫീസില്‍ എത്തിയത്.
എന്നാല്‍ അദ്ദേഹത്തിനെ അവര്‍ ചെൽസിയുടെ അമേരിക്കൻ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ടീമുകളിലൊന്നായ സ്ട്രാസ്ബർഗിലേക്ക് ലോണില്‍ അയച്ചു.19-കാരൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രീസീസൺ പര്യടനത്തിനുള്ള ചെൽസിയുടെ ടീമിൻ്റെ ഭാഗമായിരുന്നു.ബ്രസീലിൻ്റെ ദേശീയ ചാമ്പ്യൻഷിപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി പേരെടുത്ത താരമായിരുന്നു ഗബ്രിയേല്‍.സാൻ്റോസിനായി 15 വയസ്സും 308 ദിവസവും പ്രായമുള്ളപ്പോൾ അദ്ദേഹം സീനിയർ അരങ്ങേറ്റം നടത്തി.ഇനിയിപ്പോള്‍ അദ്ദേഹം റൊണാള്‍ഡോയുടെ കൂടെ സൌദിയില്‍ പന്ത് തട്ടും.