മാൻ യുണൈറ്റഡ് സിഇഒ ഒമർ ബെറാഡ: എറിക് ടെൻ ഹാഗിന് ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്
ലിവര്‍പൂളിനെതിരെ നേടിയ വലിയ പരാജയത്തിന് ശേഷം എറിക് ടെന്‍ ഹാഗിന് എല്ലാ ദിക്കില്‍ നിന്നും വിമര്‍ശനങ്ങള്‍ ആണ് ലഭിക്കുന്നത്.ആരാധകര്‍,മാധ്യമങ്ങള്‍,മുന്‍ ക്ലബ് ഇതിഹാസങ്ങള്‍ – എന്നിവര്‍ എല്ലാം അദ്ദേഹത്തിനെ പറഞ്ഞു വിടാന്‍ മുറവിളി കൂട്ടി തുടങ്ങി.എന്നാല്‍ അദ്ദേഹത്തിന് പരസ്യമായി പിന്തുണ അറിയിച്ച് കൊണ്ട് ഒരാള്‍ പരസ്യമായി എത്തിയിരിക്കുകയാണ്.എറിക് ടെൻ ഹാഗിന് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ നേതൃത്വ ടീമിൻ്റെ പൂർണ പിന്തുണയുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഒമർ ബെറാഡ പറഞ്ഞു.
“എറിക്കിന് ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്കുന്നുണ്ട്.ഒരു തോല്‍വി ഒന്നും അദ്ദേഹത്തിന് മേലുള്ള ഞങ്ങളുടെ വിശ്വാസം മാറ്റാന്‍ കാരണം ആകുന്നില്ല. ഈ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹവുമായി വളരെ അടുത്ത് നിന്നു ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അദ്ദേഹവുമായി ഇനിയും ഞങ്ങള്‍ ഇനിയും കൈ കൊര്‍ക്കും.ഈ ടീമിന് ഏറെ അനുയോജ്യമായ ഒരു മാനേജര്‍ ഈ ലോകത്ത് ഉണ്ട് എങ്കില്‍ അത് ഏറിക്ക് ആണ് എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.”ബെറാഡ പറഞ്ഞു.ഡി ലൈറ്റ്,നൗസൈർ മസ്രോയി, ലെനി യോറോ, ജോഷ്വ സിർക്‌സി, മാനുവൽ ഉഗാർട്ടെ- ഇതെല്ലാം ആണ് യുണൈറ്റഡ് ഈ സീസണില്‍ സൈന്‍ ചെയ്ത താരങ്ങള്‍.