അവസാന പ്രീ സീസണ്‍ ഗെയിമില്‍ അഴിഞ്ഞാടി ലിവര്‍പൂള്‍
ആൻഫീൽഡിൽ ഞായറാഴ്ച നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ സെവിയ്യയ്‌ക്കെതിരെ ലിവർപൂൾ 4-1 ന് അനായാസ ജയം നേടി.പ്രീമിയര്‍ ലീഗിന് മുന്നെയുള്ള അവസാന മല്‍സരം ആയിരുന്നു റേഡിസ്ന്‍റെ ഇത്.അലിസൺ ബെക്കർ, ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ്, വിർജിൽ വാൻ ഡൈക്ക്, മുഹമ്മദ് സലാ എന്നിവരുൾപ്പെടെ ശക്തമായ ആദ്യ ഇലവനെ തന്നെ ആണ് ആർനെ സ്ലോട്ട് തിരഞ്ഞെടുത്തത്.
30 മിനിറ്റിനുള്ളിൽ, അലക്‌സാണ്ടർ-അർനോൾഡിൻ്റെ പന്ത് ടോപ് കോർണറിലേക്ക് തട്ടിയിട്ട് മികച്ചൊരു ഫസ്റ്റ് ടൈം വോളിയിലൂടെ ജോട്ട ലിവർപൂളിനായി സ്‌കോറിംഗ് തുറന്നു.39 മിനിറ്റിനുള്ളിൽ ഡയസ് ലിവർപൂളിൻ്റെ ലീഡ് ഇരട്ടിയാക്കി.ആദ്യ പകുതി തീരും മുന്നേ തന്നെ അടുത്ത ഗോളും നേടി തിരിച്ചുവരാനുള്ള സേവിയ്യന്‍ ടീമിന്റെ എല്ലാ പ്രതീക്ഷയും പ്രീമിയര്‍ ലീഗ് ക്ലബ് തല്ലിതകര്‍ത്തിട്ടു.ട്രെയ് ന്യോനി ആണ് ലിവര്‍പൂളിന് വേണ്ടി നാലാം ഗോള്‍ നേടിയത്.സ്പാനിഷ് ടീമിന് വേണ്ടി ഏക ആശ്വാസ ഗോള്‍ നേടിയത് 66 ആം മിനുട്ടില്‍ പെക്യു ആയിരുന്നു.