ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ ബാഴ്സ ആരെയും സൈന്‍ ചെയ്യാത്തത്തിന്‍റെ പ്രധാന കാരണം ഇതാണ് !!!!!!!!
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയുടെ ഒന്നാം നമ്പർ മുൻഗണന ഒരു ഹോൾഡിംഗ് മിഡ്‌ഫീൽഡര്‍ ആയിരുന്നു.എന്നാല്‍ ആ റോളിലേക്ക് ഇപ്പോള്‍ ആരെയും ബാഴ്സലോണ നോക്കുന്നില്ല.നിലവില്‍ അവര്‍ ഡാനി ഓല്‍മോയുടെ പുറകെ ആണ്.അത് യാഥാര്‍ഥ്യം ആയാല്‍ അവര്‍ക്ക് നീക്കോവിനെ സൈന്‍ ചെയ്യണം.മിഡ്ഫീല്‍ഡ് റോളില്‍ ആരെയും സൈന്‍ ചെയ്യാന്‍ ബാഴ്സ മാനേജ്മെന്റിന്റെ ഹാന്‍സി ഫ്ലിക്ക് നിര്‍ബന്ധിക്കുന്നില്ല എന്നത് ആണ് യാഥാര്‍ഥ്യം.
അതിനുള്ള പ്രധാന കാരണം ഈ സമ്മര്‍ പ്രീ സീസണില്‍ രണ്ടു യുവ ലാമാസിയന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയത് മൂലം ആണ്.റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ സിറ്റിക്കും എതിരെ, 17 കാരനായ മാർക്ക് ബെർണലും 20 കാരനായ മാർക്ക് കാസഡോയും ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.മാനേജർ ഹൻസി ഫ്ലിക്കിന് അവരുടെ ഇതുവരെയുള്ള പ്രകടനത്തില്‍ വളരെ അധികം സന്തോഷം ഉണ്ട്.അതിനാല്‍ ഈ സാഹചര്യത്തില്‍ പണം മുടക്കി ഒരു പുതിയ പിവറ്റ് മിഡ്ഫീല്‍ഡറെ വാങ്ങുന്നതില്‍ അര്‍ത്ഥം ഇല്ല എന്ന് അദ്ദേഹം വിചാരിച്ച് കാണും.ഇപ്പോള്‍ ഹാന്‍സി ഈ താരങ്ങളെ കണ്ടെത്തിയത് പോലെ തന്നെ ആണ് ബുസ്ക്കറ്റ്സിനെ പെപ്പ് 2009 സീസണില്‍ കണ്ടുപ്പിച്ചതും.