EPL 2022 European Football Foot Ball International Football Top News transfer news

യൂറോ 2024: ബെല്ലിംഗ്ഹാം വിലക്ക് നേരിടാൻ സാധ്യതയില്ല

July 2, 2024

യൂറോ 2024: ബെല്ലിംഗ്ഹാം വിലക്ക് നേരിടാൻ സാധ്യതയില്ല

സ്ലോവാക്കിയക്കെതിരെ വിജയ ഗോള്‍ നേടിയത്തിന് ശേഷം അശീല ആംഗ്യം കാണിച്ചതിന് ജൂഡ് ബെലിങ്ഹാമിന് ബാന്‍ ലഭിക്കും എന്ന വാര്‍ത്ത തീര്‍ത്തും വ്യാജം ആണ്.താരത്തിനെതിരെ യുവേഫ കേസ് അന്വേഷിക്കുന്നുണ്ട്.അതില്‍ അദ്ദേഹം കുറ്റക്കാരന്‍ ആണ് എന്നു കണ്ടെത്തിയാല്‍ പരമാവധി ലഭിക്കാന്‍ പോകുന്നത് 50,000 യൂറോ പിഴ ആയിരിയ്ക്കും.താന്‍ തന്റെ കൂട്ടുകാര്‍ക്ക് ഒപ്പം ചെറിയ ഒരു തമാഴ ഒപ്പിച്ചത് ആണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Jude Bellingham investigated by Uefa over gesture after England goal |  England | The Guardian

95 ആം മിനുട്ടില്‍ ആണ് ജൂഡ് വിജയ ഗോള്‍ നേടിയത്.അതിനാല്‍ അദ്ദേഹം വളരെ അധികം തന്നെ തന്റെ തിരിച്ചുവരവ് ആഘോഷിച്ചു.2019 ലെ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും അത്‌ലറ്റിക്കോ മാഡ്രിഡ് മാനേജർ ഡീഗോ സിമിയോണിൽ നിന്നും സമാനമായ പ്രവര്‍ത്തിയില്‍ യുവെഫ 20,000 യൂറോ  പിഴ ഈടാക്കിയിരുന്നുവെങ്കിലും വിലക്കുകളൊന്നും നല്‍കിയിരുന്നില്ല.ശനിയാഴ്ച ഡസൽഡോർഫിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെ നേരിടും.

Leave a comment