ഇംഗ്ലണ്ട് ടീമില്‍ നേതൃത മാറ്റം ; കൈൽ വാക്കറെ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റനായി നിയമിച്ചു
ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിൻ്റെ പുതിയ വൈസ് ക്യാപ്റ്റനായി കൈൽ വാക്കറെ തിരഞ്ഞെടുത്തു.ഖത്തര്‍ 2022 ലോകക്കപ്പിനു കളിച്ച ഇംഗ്ലണ്ട് ടീമില്‍ നിന്നും വലിയ മാറ്റതോടെ ആണ് ജര്‍മനിയിലേക്ക് ത്രീ ലയണ്‍സ് വണ്ടി കയറുന്നത്.അധികയും യുവ താരങ്ങള്‍ ആണ്.അതിനാല്‍ ടീമില്‍ വളരെ പെട്ടെന്നു തന്നെ നേതൃത മാറ്റം വേണം എന്നു മാനേജര്‍ സൌത്ത് ഗെയ്റ്റ് കരുത്തുന്നു.

ജോർദാൻ ഹെൻഡേഴ്സണിൽ നിന്നാണ് വൈസ് ക്യാപ്റ്റന്‍ പദവി കൈല്‍ വാക്കര്‍ വാങ്ങുന്നത്.അയാക്സില്‍ കളിക്കുന്ന ജോര്‍ദാന് പണ്ടത്തെ മികവില്‍ കളിയ്ക്കാന്‍ കഴിയുന്നില്ല എന്നതാണ് അദ്ദേഹത്തിന് മുന്നില്‍ ഇംഗ്ലണ്ട് ടീം വാതില്‍ കൊട്ടി അടക്കാന്‍ കാരണം ആയത്.ഇത് കൂടാതെ ഈ സീസണില്‍ മുഴുവന്‍ അദ്ദേഹത്തിന് പരിക്ക് ഉണ്ടായിരുന്നു.മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ ടീമിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ കളിക്കാരനാണ്. ഈ അടുത്ത് ഐസ്‌ലൻഡിനോട് കളിച്ച മല്‍സരത്തില്‍ 83 ആം മല്‍സരത്തിന് ആണ് അദ്ദേഹം ബൂട്ട് അണിഞ്ഞത്.91 മത്സരങ്ങളുമായി ക്യാപ്റ്റൻ ഹാരി കെയ്‌നാണ് മുന്നിൽ.