European Football Foot Ball International Football Top News transfer news

ടി20 ഐസിസി ലോകക്കപ്പ് ; ഒമാനെതിരെ ത്രില്ലിംഗ് വിജയം നേടി നമീബിയ

June 3, 2024

ടി20 ഐസിസി ലോകക്കപ്പ് ; ഒമാനെതിരെ ത്രില്ലിംഗ് വിജയം നേടി നമീബിയ

ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ നടന്ന ഗ്രൂപ്പ് ബിയിലെ ഏറ്റുമുട്ടലിൽ ഒമാനെതിരെ നമീബിയ ഐസിസി ലോകക്കപ്പിലെ ആദ്യ വിജയം നേടി.ഇരു ടീമുകളും സ്കോര്‍ സമനിലയില്‍ ആയതിനെ തുടര്‍ന്നു നടന്ന സൂപ്പര്‍ ഓവറില്‍ ആണ് വിജയിയെ തീരുമാനിച്ചത്.പത്തു റന്‍സിന് ആണ് നമീബിയ ജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഒമാന്‍  109 റണ്‍സിന് ഓള്‍ ഔട്ട് ആയി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയ 6 വിക്കറ്റ് നഷ്ട്ടത്തില്‍ 109 റണ്സ് എടുത്തു.ഇതിനെ തുടര്‍ന്നു മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നയിക്കപ്പെട്ടു.ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സ് നേടി.മറുപടിക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഒമാന് 10 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.ബോളിങ്ങില്‍ മൂന്നു വിക്കറ്റ് നേടുകയും അത് പോലെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത് അടിക്കുകയും ചെയ്ത നമീബിയന്‍ ഓള്‍ റൌണ്ടര്‍ ഡേവിഡ് വീസ് ആണ് മാന്‍ ഓഫ് ദി മാച്ച്.

Leave a comment