EPL 2022 European Football Foot Ball International Football Top News transfer news

ബസ് പരേഡോടെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് വിജയം ആഘോഷിച്ചു

June 3, 2024

ബസ് പരേഡോടെ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് വിജയം ആഘോഷിച്ചു

ഞായറാഴ്ച റയൽ മാഡ്രിഡ് തങ്ങളുടെ ചാമ്പ്യൻസ് ലീഗ് വിജയം ആഘോഷിച്ചു, ബെർണബ്യൂവിൽ ആരാധകരുമായി പാർട്ടി നടത്തുന്നതിന് മുമ്പ് ഓപ്പൺ ടോപ്പ് ബസ് പരേഡിൽ സ്പാനിഷ് തലസ്ഥാനത്തെ തെരുവുകളിൽ റോയല്‍ വൈറ്റ്സ് അവര്‍ നേടിയ 15 ആമത്തെ ട്രോഫിയുമായി കറങ്ങി.കഴിഞ്ഞ മാസം ആഭ്യന്തര കിരീടം നേടിയതിന് ശേഷം ആണ് റയല്‍ ചാമ്പ്യന്‍സ് ലീഗും കൂടി നേടിയത്.

Real Madrid celebrates another Champions League title with its fans on  streets of Spanish capital | KLRT - FOX16.com

 

കോച്ച് കാർലോ ആൻസലോട്ടിയുടെ കീഴിൽ മൂന്ന് സീസണുകളിലെ അവരുടെ രണ്ടാമത്തെ ഡബിൾ. ജർമ്മനിയിലെ ഈ സമ്മർ യൂറോയ്ക്ക് ശേഷം വിരമിക്കുന്ന മാഡ്രിഡ് ഇതിഹാസം ടോണി ക്രൂസിൻ്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്.അതിനാല്‍ ട്രോഫി ആഘോഷത്തിന് ശേഷം താരത്തിനു ഒരു ഫൈര്‍വെല്‍ പാര്‍ട്ടിയും കൂടി നല്കും.ഈ സീസൺ അവസാനത്തോടെ കരാർ അവസാനിച്ച മോഡ്രിച്ച്, 2024-25 സീസണിൽ വീണ്ടും മാഡ്രിഡിൽ തുടരും എന്ന്  സ്ഥിരീകരിച്ചു.

Leave a comment