EPL 2022 European Football Foot Ball International Football Top News transfer news

ലൂക്ക് ഷാ അവിശ്വസനീയമായ രീതിയില്‍ ഫിറ്റ്നസിലേക്ക് തിരിച്ച് വരുന്നു എന്നു വെളിപ്പെടുത്തി സൌത്ത് ഗെയ്റ്റ്

June 3, 2024

ലൂക്ക് ഷാ അവിശ്വസനീയമായ രീതിയില്‍ ഫിറ്റ്നസിലേക്ക് തിരിച്ച് വരുന്നു എന്നു വെളിപ്പെടുത്തി സൌത്ത് ഗെയ്റ്റ്

ഫെബ്രുവരി മുതൽ ഡിഫൻഡർ  ഫുട്ബോൾ കളിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിൻ്റെ അവസാന യൂറോ 2024 ടീമിൽ ഇടം നേടാൻ ലൂക്ക് ഷായ്ക്ക് “നല്ല അവസരമുണ്ട്” എന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു.പേശീ സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് ഷോ അവസാനമായി കളിച്ചത് ഫെബ്രുവരി 18-ന് ആയിരുന്നു.നിലവില്‍ 33 അംഗ സ്ക്വാഡ് ആണ് ഇംഗ്ലണ്ട് ടീമിനുള്ളത്.

Luke Shaw has good chance of making England's Euro 2024 squad – Gareth  Southgate | The Independent

 

ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ നന്നായി കളിക്കുന്ന ഷാ തന്നെ ആണ് എപ്പോഴും സൌത്ത് ഗെയിറ്റിന്‍റെ ഫേവറിറ്റ്.ഇനി നടക്കാന്‍ പോകുന്ന യൂറോയിലും അദ്ദേഹം ആദ്യ ഓപ്ഷന്‍ നല്‍കുന്നത് ഷാക്ക് തന്നെ ആണ്.”ഷാ വളരെ പെട്ടെന്നു തന്നെ ഫിറ്റ്നസിലേക്ക് മടങ്ങുന്നു.അദ്ദേഹം പിച്ചില്‍ അവിശ്വസനീയമായ രീതിയില്‍ ആണ് മുന്നേറുന്നത്.ഫിസിയോ ടീമും മറ്റും ലൂക്കിന്റെ വര്‍ക്ക് റേറ്റ് കണ്ടു അമ്പരന്ന് നില്‍ക്കുകയാണ്.ഈ പോക്ക് തുടര്‍ന്നാല്‍ അദ്ദേഹം തീര്‍ച്ചയായും ടീമില്‍ ഇടം നേടും. ” സൌത്ത്ഗെയ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു.ഈ വരുന്ന വെളിയാഴ്ച്ച 33 താരങ്ങളില്‍ നിന്നും 26 അംഗ സ്ക്വാഡ് നിര്‍മിക്കും.

Leave a comment