EPL 2022 European Football Foot Ball International Football Top News transfer news

” ക്രൂസ് തീരുമാനം മാറ്റും എന്നു ഞാന്‍ വിശ്വസിക്കുന്നു “

June 3, 2024

” ക്രൂസ് തീരുമാനം മാറ്റും എന്നു ഞാന്‍ വിശ്വസിക്കുന്നു “

സ്പാനിഷ് ക്ലബിനെ 15-ാമത് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുത്തത്തിന്  ശേഷം റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ് വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കാർലോ ആൻസലോട്ടി പറഞ്ഞു.മാഡ്രിഡിനൊപ്പം അഞ്ച്, ബയേൺ മ്യൂണിക്കിനൊപ്പം ഒന്ന് — ക്രൂസ് തൻ്റെ ആറാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ആണ് ഇന്നലെ നേടിയത്.കരിയര്‍ പീക്കില്‍ നില്‍ക്കുമ്പോള്‍ ആണ് താരം എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്നലെ റയല്‍ നേടിയ ആദ്യ ഗോളിന് വഴി ഒരുക്കിയത് ക്രൂസ് ആണ്.അദ്ദേഹം നല്‍കിയ പിന്‍ പോയിന്‍റ് പാസ് കര്‍വഹാള്‍ തല വെച്ച് ഗോള്‍ ആക്കി.”ഞാൻ ക്രൂസിനോട് ശരിക്കും നന്ദിയുള്ളവനാണ്.ഒരു കരിയര്‍ എങ്ങനെ ഫിനിഷ് ചെയ്യണമോ അങ്ങനെ തന്നെ അദ്ദേഹം ഫിനിഷ് ചെയ്തു.അതും ഏറ്റവും പീക്കില്‍ ആയി തന്നെ.അദ്ദേഹത്തിന്റെ സേവനം ഇന്നലെ ഇല്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ ശരിക്കും കുഴങ്ങിയേന്നെ.അദ്ദേഹം കരിയര്‍ നിര്‍ത്തുന്നു എന്ന തീരുമാനം വളരെ പെട്ടെന്നു തന്നെ മാറ്റും എന്നു ഞാന്‍ വിശ്വസിക്കുന്നു.”  ആൻസലോട്ടി പറഞ്ഞു.

Leave a comment