EPL 2022 European Football Foot Ball International Football Top News transfer news

പെപ് ഗാർഡിയോളയുടെ ഭാവി തീരുമാനം ക്രിസ്തുമസിന് മുന്നേ അറിയണം എന്നാവശ്യപ്പെട്ട് സിറ്റി മാനേജ്മെന്‍റ്

May 31, 2024

പെപ് ഗാർഡിയോളയുടെ ഭാവി തീരുമാനം ക്രിസ്തുമസിന് മുന്നേ അറിയണം എന്നാവശ്യപ്പെട്ട് സിറ്റി മാനേജ്മെന്‍റ്

ക്രിസ്മസോടെ മാഞ്ചസ്റ്റർ സിറ്റി പെപ് ഗാർഡിയോളയോട് ക്ലബില്‍ തുടരുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യപ്പെടും.ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഗാർഡിയോളയുടെ കരാർ അവസാനിക്കാൻ ഇനി ഒരു വർഷമുണ്ട്.ആറ് പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 15 പ്രധാന ട്രോഫികളുമായി അഭൂതപൂർവമായ വിജയ യുഗം നയിച്ച അവരുടെ മികച്ച മാനേജരെ നിലനിര്‍ത്താന്‍ സിറ്റിക്ക് അതിയായ ആഗ്രഹം ഉണ്ട്.

When Manchester City want Pep Guardiola to make a decision on his future by

 

സിറ്റിയിലെ തൻ്റെ സമയം അവസാനിക്കുകയാണെന്ന് ഗാർഡിയോള നേരത്തെ തന്നെ സൂചന നൽകിയിട്ടുണ്ടായിരുന്നു.വെസ്റ്റ് ഹാമിനെതിരായ 3-1 വിജയത്തെത്തുടർന്ന് താന്‍ പുറത്ത് പോകാന്‍ ആണ് സാധ്യത എന്നു താരം പറഞ്ഞിരുന്നു.താൻ ക്ഷീണിതനാണെന്നും മറ്റൊരു സീസണിനായി തയ്യാറെടുക്കാൻ തനിക്ക് പ്രചോദനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാർഡിയോളയെ മാറ്റിസ്ഥാപിക്കുന്നത് എത്ര വലിയ ദൗത്യമാണെന്ന് സിറ്റിക്ക് അറിയാം. തങ്ങളുടെ മികച്ച സൂപ്പര്‍ താരങ്ങള്‍ ഉള്ള ടീമിനെ  നയിക്കാന്‍ ഒരു മാനേജരെ കണ്ടെത്തുക എന്നത് ശ്രമകരമായ ദൌത്യം ആണ് എന്ന് സിറ്റി മാനേജ്മെന്റിന് നല്ല ബോധ്യം ഉണ്ട്.

Leave a comment