ബാഴ്സലോണ നഗരത്തില്‍ ഹാൻസി ഫ്ലിക്ക് എത്തിയിരിക്കുന്നു ; കരാര്‍ ഒപ്പിടല്‍ ഉടന്‍
കറ്റാലൻ ക്ലബ്ബിൻ്റെ പുതിയ പരിശീലകനായി നിയമിതനാകുന്നതിന് മുന്നോടിയായാണ് ഹാൻസി ഫ്ലിക്ക് ബാഴ്‌സലോണയിലെത്തി.സെവിയ്യയ്‌ക്കെതിരായ അവസാന മത്സരത്തിനു ശേഷം സാവി മാനേജര്‍ പോസ്റ്റില്‍ നിന്നും മാറി കഴിഞ്ഞു.കഴിഞ്ഞ സെപ്റ്റംബറിൽ ജർമ്മൻ ദേശീയ ടീം മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം 59 കാരനായ ഫ്ലിക്കിന് ജോലിയില്ലായിരുന്നു.

ബാഴ്സ പ്രസിഡന്‍റ് ആയ ലപ്പോര്‍ട്ടയുടെ അകമഴിഞ്ഞ പിന്തുണ ഫ്ലിക്കിന് ലഭിക്കുന്നുണ്ട്.തൻ്റെ പുതിയ റോളിൻ്റെ അന്തിമ വിശദാംശങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹത്തിൻ്റെ ഏജൻ്റ് പിനി സഹവി നിലവില്‍ ബാഴ്സയില്‍ ഉണ്ട്.ഇരുവരും തമ്മില്‍ ഉള്ള ചര്‍ച്ച പൂര്‍ത്തിയായാല്‍ രണ്ട് വർഷത്തെ കരാറിൽ ഫ്ലിക്ക് ഒപ്പ് വെക്കും.റൊണാൾഡ് കോമാനെ പുറത്താക്കിയപ്പോള്‍ തന്നെ ഫ്ലിക്കിനെ കൊണ്ട് വരാന്‍ ലപ്പോര്‍ട്ടക്ക് പദ്ധതി ഉണ്ടായിരുന്നുവത്രേ,എന്നാല്‍ ആ സമയം അദ്ദേഹം മ്യൂണിക്കില്‍ ആയിരുന്നു.ബാഴ്സയുടെ സ്ലോ പോസഷന്‍ ഗെയിം മാറ്റി മറച്ച് ഡിറക്റ്റ് ഫൂട്ബോള്‍ കളിക്കുന്നതിന് വേണ്ടിയാണ് ജര്‍മന്‍ മാനേജറെ ഇപ്പോള്‍ തന്നെ സൈന്‍ ചെയ്യുന്നത്.