EPL 2022 European Football Foot Ball International Football Top News transfer news

മൈക്കൽ അർട്ടെറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോര്‍വേഡ് റാഷ്ഫോര്‍ഡുമായി ചര്‍ച്ച നടത്തി

May 27, 2024

മൈക്കൽ അർട്ടെറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോര്‍വേഡ് റാഷ്ഫോര്‍ഡുമായി ചര്‍ച്ച നടത്തി

ഇംഗ്ലണ്ട് ടീമില്‍ ഇടം നേടാതെ പോയ റാഷ്ഫോര്‍ഡ് അതീവ സമ്മര്‍ദത്തില്‍ ആണ്.താരത്തിനെ മാനേജര്‍ ആയ ടെന്‍ ഹാഗ് ബാക്ക് അപ്പ് ചെയ്തു എങ്കിലും അടുത്ത സമ്മറില്‍ അദ്ദേഹം പോകും എന്ന അവസ്ഥയില്‍ ഉള്ളപ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുകയാണ് താരം.മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ശനിയാഴ്ച നടന്ന 2-1 എഫ്എ കപ്പ് ഫൈനൽ വിജയത്തിൽ റാഷ്‌ഫോർഡ് കളിച്ചു എങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

Mikel Arteta 'speaks with Man United attacker over Arsenal switch'

 

ഈ സന്ദര്‍ഭം മുതല്‍ എടുക്കാന്‍ ശ്രമിക്കുകയാണ് ആഴ്സണല്‍ മാനേജര്‍ അര്‍ട്ടേട്ട.നഷ്ട്ടപ്പെട്ട കരിയര്‍ വീണ്ടെടുത്ത് തരാം എന്ന ഉറപ്പ് അദ്ദേഹം താരത്തിനു നല്കിയത്രേ.ഇത് കൂടാതെ ടീമില്‍ സ്ഥിരമായി കളിക്കുവാനുള്ള അവസരവും നല്കാം എന്നു മൈക്കല്‍ റാഷ്ഫോര്‍ഡിനോട് പറഞ്ഞിരിക്കുന്നു.പ്രീമിയര്‍ ലീഗിലെ മികച്ച മാനേജര്‍മാരില്‍ ഒരാള്‍ ആയ അര്‍ട്ടേട്ടയുടെ കീഴില്‍ കളിയ്ക്കാന്‍ മാര്‍ക്കസിന് അതിയായ താല്പര്യവും ഉണ്ട്.

Leave a comment