EPL 2022 European Football Foot Ball International Football Top News transfer news

എഫ്എ കപ്പ് ഫൈനലിൽ മാൻ സിറ്റിയുടെ തോൽവിയുടെ ഉത്തരവാദിത്തം പെപ് ഗ്വാർഡിയോള ഏറ്റെടുത്തു

May 26, 2024

എഫ്എ കപ്പ് ഫൈനലിൽ മാൻ സിറ്റിയുടെ തോൽവിയുടെ ഉത്തരവാദിത്തം പെപ് ഗ്വാർഡിയോള ഏറ്റെടുത്തു

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ തൻ്റെ ഗെയിം പ്ലാൻ തെറ്റായിപ്പോയി എന്ന് പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയുടെ എഫ്എ കപ്പ് ഫൈനൽ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പെപ് ഗാർഡിയോള.ഇന്നലെ നടന്ന മല്‍സരത്തില്‍ അലജാൻഡ്രോ ഗാർനാച്ചോയുടെയും കോബി മൈനുവിൻ്റെയും ഗോളിൽ യുണൈറ്റഡ് 2-1ന് ജയിച്ചു.രണ്ടാം പകുതിയിൽ സിറ്റി നിരവധി അവസരങ്ങൾ നഷ്‌ടപ്പെടുത്തി പക്ഷേ തോൽവി തൻ്റെ പിഴവാണെന്ന് ഗാർഡിയോള തറപ്പിച്ചു പറഞ്ഞു.

 

“എൻ്റെ മണ്ടന്‍  തീരുമാനങ്ങൾക്ക് ഇന്നലെ വലിയ വിലയാണ് സിറ്റിക്ക് നല്‍കേണ്ടി വന്നത്. ഇന്നലത്തെ മല്‍സരങ്ങള്‍ക്ക് എൻ്റെ ഗെയിം പ്ലാൻ വലിയ ദുരന്തം ആയിരുന്നു.ഇന്നലത്തെ എന്റെ പ്രകടനം ഒരു മാനേജര്‍ എന്ന  നിലയില്‍ വളരെ ഏറെ മോശം ആയിരുന്നു.അവര്‍ രണ്ടാം ഗോള്‍ നേടിയത്തിന് ശേഷം വലിയ രീതിയില്‍ ഒന്നും ചെയ്തില്ല.എന്നാല്‍ ഞങ്ങള്‍ രണ്ടാം പകുതിയില്‍ കളി നിയന്ത്രിച്ചു.പക്ഷേ വിചാരിച്ച ഫലം ലഭിച്ചില്ല.”ഗാർഡിയോള  വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a comment