വിൻസെൻ്റ് കമ്പനി ബയേൺ മ്യൂണിക്കിലേക്ക് !!!!!!!!!
ബേൺലിയും ബയേൺ മ്യൂണിച്ചും മാനേജർ വിൻസെൻ്റ് കമ്പനിയുടെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്.തോമസ് ടൂഷലിന് പകരക്കാരന്‍ ആയി കൊണ്ട് അലയൻസ് അരീനയിൽ മൂന്ന് വർഷത്തെ കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നു എന്നും ബ്രിട്ടീഷ് – ജര്‍മന്‍ മാധ്യമങ്ങള്‍ വിധി എഴുതിയിരിക്കുന്നു.
ബയേൺ ബേൺലിക്ക് ഏകദേശം 10 മില്യൺ പൗണ്ട് കമ്പനിയുടെ റിലീസ് ക്ലോസ് ആയി നല്‍കിയേക്കും.ഇരു ക്ലബ്ബുകളും തമ്മിൽ ഒരാഴ്ചത്തെ ചർച്ചകൾക്ക് ശേഷമാണ് ഈ കരാറില്‍ എത്തി ചേര്‍ന്നത്.2023 മെയ് മാസത്തിൽ ടർഫ് മൂറിൽ കരാർ വിപുലീകരണത്തിൽ ഒപ്പുവെച്ച കമ്പനി മ്യൂണിക്കുമായി ചര്‍ച്ച നടത്തി കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്.ആൻഡർലെച്ചിലെയും ബേൺലിയിലെയും സ്പെല്ലുകൾക്ക് ശേഷം മുൻ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡറുടെ മൂന്നാമത്തെ മാനേജർ നിയമനമാണിത്.ടർഫ് മൂറിലെ തൻ്റെ ആദ്യ കാമ്പെയ്‌നിൽ പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടിയെങ്കിലും ഈ സീസണിൽ ബെന്‍ളിയെ പത്തൊന്‍പതാം സ്ഥാനത്ത് എത്തിക്കാനെ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.