EPL 2022 European Football Foot Ball International Football Top News transfer news

ബ്രസീലിലെ വേട്ട അവസാനിച്ചു ; ഇനി അര്‍ജന്‍റ്റീനയിലേക്ക് കണ്ണും നട്ടു റയല്‍ മാഡ്രിഡ്

May 19, 2024

ബ്രസീലിലെ വേട്ട അവസാനിച്ചു ; ഇനി അര്‍ജന്‍റ്റീനയിലേക്ക് കണ്ണും നട്ടു റയല്‍ മാഡ്രിഡ്

റയൽ മാഡ്രിഡിന് ലിവർപൂൾ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററിനോട് സ്പാനിഷ് വമ്പന്‍മാര്‍ ആയ റയലിന് നേരിയ താല്‍പര്യം ഉണ്ട്.താരത്തിന്റെ കരാറില്‍ ഉള്ള 70 മില്യൺ യൂറോയുടെ  രഹസ്യ റിലീസ് ക്ലോസ് സജീവമാക്കാനും അവര്‍ക്ക് പദ്ധതി ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ബ്രൈറ്റൺ & ഹോവ് അൽബിയോണിൽ നിന്ന് ലിവർപൂളിൽ എത്തിയ താരം ഈ സീസണിൽ 45 തവണ റെഡ്സിനെ പ്രതിനിധീകരിച്ച് ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും രേഖപ്പെടുത്തി.

Real Madrid 'interested in Liverpool midfielder with secret release clause'

 

താരം വളരെ പെട്ടെന്നു തന്നെ ലിവര്‍പൂളില്‍ തന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ചു.2028 ജൂൺ വരെ താരത്തിനു കരാര്‍ കാലാവധി ഉണ്ട് എങ്കിലും 70 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉള്ളത് റയലിനെ ഏറെ ആകര്‍ഷിക്കുന്നു.ക്രൂസിനെ പോലെ ടീമിന്റെ എന്‍ജിന്‍ പ്ലേയര്‍ ആവാന്‍ താരത്തിനു കഴിയും എന്നു റയല്‍ സ്പോര്‍ട്ടിങ് മെംബേഴ്സ് വിശ്വസിക്കുന്നു.ക്ലോപ്പ് ഈ സീസണിന് ശേഷം ലിവര്‍പ്പൂള്‍ വിടുന്നതിനാല്‍ താരത്തിനെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ എളുപ്പം ആയിരിയ്ക്കും എന്നും റയല്‍ കരുതുന്നു.

Leave a comment