EPL 2022 European Football Foot Ball Top News transfer news

അവസാന ലീഗ് 1 മത്സരത്തിനുള്ള പിഎസ്ജി ടീമിൽ നിന്ന് കൈലിയൻ എംബാപ്പെയെ പുറത്താക്കി

May 19, 2024

അവസാന ലീഗ് 1 മത്സരത്തിനുള്ള പിഎസ്ജി ടീമിൽ നിന്ന് കൈലിയൻ എംബാപ്പെയെ പുറത്താക്കി

സീസണിലെ ക്ലബിൻ്റെ അവസാന ലീഗ് മത്സരത്തിൽ ഞായറാഴ്ച മെറ്റ്‌സിനെ നേരിടുന്ന പാരീസ് സെൻ്റ് ജെർമെയ്ൻ ടീമിൽ നിന്ന് കൈലിയൻ എംബാപ്പെയെ ഒഴിവാക്കി.പിഎസ്ജി ഇതിനകം തന്നെ ലീഗ് കിരീടം നേടി കഴിഞ്ഞു.ക്ലബിലെ ഏഴ് സീസണുകൾക്ക് ശേഷം പിഎസ്ജി വിടാന്‍ ഇരിക്കുകയാണ് താരം.

മാധ്യമങ്ങള്‍ ഇതിനെകുറിച്ച് ചോദിച്ചു എങ്കിലും എംബാപ്പെയുടെ അസാന്നിധ്യത്തെ ന്യായീകരിക്കാൻ പിഎസ്ജി ഒരു കാരണവും നൽകിയില്ല.റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്ന ഫോർവേഡ് ഇല്ലാതെ കളിയ്ക്കാന്‍ ടീമിനെ പഠിപ്പിച്ച് എടുക്കാന്‍ ആണ് താന്‍ ശ്രമം നടത്തുന്നത് എന്നു മാനേജര്‍ ലൂയി ഇതിന് മുന്നേ പറഞ്ഞിരുന്നു.256 ഗോളുകൾ നേടിയ എംബാപ്പെയാണ് ക്ലബ്ബിൻ്റെ എക്കാലത്തെയും മികച്ച സ്‌കോറർ.മെയ് 25ന് ലിയോണിനെതിരെ ഫ്രഞ്ച് കപ്പ് ഫൈനലിൽ പിഎസ്ജിക്ക് വേണ്ടി കളിക്കാനുള്ള അവസാന അവസരം ഇപ്പൊഴും അദ്ദേഹത്തിന് ഉണ്ട്.

Leave a comment