EPL 2022 European Football Foot Ball Top News transfer news

യുവ ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ചെല്‍സി !!!!

May 19, 2024

യുവ ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ചെല്‍സി !!!!

17 വയസ്സുള്ള വിംഗർ എസ്റ്റേവോ വില്ലിയനുവേണ്ടി ചെൽസി പാൽമിറാസുമായി ഒരു കരാർ സമ്മതിച്ചതായി വൃത്തങ്ങൾ  പറഞ്ഞു.37 മില്യണ്‍ യൂറോ ബ്രസീല്‍ ക്ലബിന് നല്കാന്‍ ചെല്‍സി തയ്യാര്‍ ആണ്.ആഡ് ഓണുകള്‍ ആയി 67 മില്യണ്‍ വരെ എത്തും ട്രാന്‍സ്ഫര്‍ ഫീസ്.തൻ്റെ ജന്മദേശമായ ബ്രസീലിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായ താരത്തിനെ ആണ് ചെല്‍സി പ്രീമിയര്‍ ലീഗിലേക്ക് എത്തിക്കുന്നത്.

Chelsea agree deal for teenager Estêvão Willian - sources - ESPN

2025 നു ശേഷം ആയിരിയ്ക്കും താരം ചെല്‍സിയില്‍ ചേരാന്‍ പോകുന്നത്.കഴിഞ്ഞ കുറച്ച് ട്രാൻസ്ഫർ വിൻഡോകളിൽ ചെല്‍സി സൌത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും താരങ്ങളെ ടീമില്‍ എത്തിച്ചിട്ടുണ്ട്.ആൻഡ്രി സാൻ്റോസും കെൻഡ്രി പേസും കഴിഞ്ഞ വർഷം ടീമില്‍ എത്തിയ ലാറ്റിന്‍ താരങ്ങള്‍ ആണ്.വില്യന് വേണ്ടി ബാഴ്സലോണ ശ്രമം നടത്തിയിരുന്നു ഇതിന് മുന്നേ, എന്നാല്‍ ഫോമിലേക്ക് യമാല്‍ വന്നതിനാല്‍ മറ്റൊരു വിങറെ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക്  താല്‍പര്യം ഇല്ല.അതിനാല്‍ പ്രീമിയര്‍ ലീഗിലേക്ക് പോകുവാന്‍ താരം തീരുമാനിക്കുകയായിരുന്നു.

Leave a comment