EPL 2022 European Football Foot Ball International Football Top News transfer news

ഫെര്‍മിന്‍ ലോപസിന്‍റെ ഇരട്ട ഗോളില്‍ ലാലിഗയില്‍ അല്‍മീറിയ ചലഞ്ച് മറികടന്ന് ബാഴ്സലോണ

May 17, 2024

ഫെര്‍മിന്‍ ലോപസിന്‍റെ ഇരട്ട ഗോളില്‍ ലാലിഗയില്‍ അല്‍മീറിയ ചലഞ്ച് മറികടന്ന് ബാഴ്സലോണ

വ്യാഴാഴ്‌ച അൽമേരിയയെ 2-0ന് തോൽപ്പിച്ച് ലാലിഗയിൽ ബാഴ്‌സലോണ രണ്ടാം സ്‌ഥാനത്തെത്താനുള്ള ട്രാക്കിൽ തുടരുന്നു.79 പോയിൻ്റുമായി സാവി ഹെർണാണ്ടസിൻ്റെ ടീം, കറ്റാലൻ എതിരാളികളായ ജിറോണയേക്കാൾ നാല് പോയിൻ്റ് ലീഡ് നിലനിര്‍ത്തുന്നുണ്ട്. സസ്പെന്‍ഷനില്‍ ഉള്ളത് മൂലം ഗുണ്ടോഗന് ഇന്നലെ കളിയ്ക്കാന്‍ കഴിഞ്ഞില്ല.

Barcelona player ratings vs. Almeria: A win made in La Masia! Fermin Lopez  brilliance sees Blaugrana tighten grip on second place | Goal.com India

 

അദ്ദേഹത്തിന് പകരം ടീമില്‍ എത്തിയ ഫെർമിൻ ലോപ്പസ് തനിക്ക് കിട്ടിയ അവസരം വേണ്ടുന്ന തരത്തില്‍ തന്നെ ഉപയോഗിച്ചു.അദ്ദേഹം ആണ് ബാഴ്സക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയത്. പെഡ്രി, ഗുണ്ടോഗന്‍,ഡി യോങ് എന്നിവര്‍ക്ക് ഗോളുകള്‍ നേടാന്‍ കഴിയാത്തത് ബാഴ്സക്ക് വലിയ തലവേദനയായി തുടരുന്ന ഈ സമയത്ത് ലോപസിന്‍റെ ഈ പ്രകടനം തീര്‍ച്ചയായും സാവിയുടെ ശ്രദ്ധ ലഭിച്ചിട്ടുണ്ടാകും.താരം ഇതിനകം തന്നെ ഈ സീസണില്‍ 9 ഗോളുകള്‍ നേടി കഴിഞ്ഞു.ഇതിനകം തരംതാഴ്ത്തപ്പെട്ട അൽമേരിയ 17 പോയിൻ്റുമായി അവസാന സ്ഥാനത്താണ്.

Leave a comment