EPL 2022 European Football Foot Ball International Football Top News transfer news

ലാലിഗയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ബാഴ്സലോണ

May 16, 2024

ലാലിഗയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ബാഴ്സലോണ

റയൽ സോസിഡാഡിനെതിരായ തിങ്കളാഴ്ചത്തെ വിജയത്തിൻ്റെ ആവേശം പൂര്‍ത്തിയാവുന്നതിന്റെ മുന്നേ തന്നെ ബാഴ്‌സലോണ അടുത്ത മല്‍സരത്തിന് വേണ്ടി തയ്യാര്‍ എടുക്കുന്നു.റിലഗേറ്റഡ് അൽമേരിയയുമായുള്ള പോരാട്ടത്തിനായി ബാഴ്സ യാത്ര തിരിക്കും.ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.നിലവില്‍ ജിറോണയെ പിന്തള്ളി ലീഗ് പട്ടികയില്‍ ബാഴ്സ രണ്ടാം സ്ഥാനത്താണ്.

Preview: Almeria vs. Barcelona - prediction, team news, lineups

 

ഇന്നതെ മല്‍സരത്തില്‍ സാവി വിങര്‍മാര്‍ ആയ യമാലിനെയും റഫീഞ്ഞയേയും ബെഞ്ചില്‍ ഇരുത്തും എന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.അതിനാല്‍ ടോറസ്,ഫെലിക്സ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടും.ഈ സീസണിലെ തൻ്റെ അഞ്ചാമത്തെ മഞ്ഞ കാർഡ് ലഭിച്ചതിന് ശേഷം, ഇൽകെ ഗുണ്ടോഗൻ ഒരു മത്സര സസ്പെൻഷൻ മൂലം പുറത്തു ഇരിക്കും.ഇത് ഫെർമിൻ ലോപ്പസിന് മിഡ്ഫീല്‍ഡില്‍ അവസരം നല്കും.പരിക്ക് മൂലം ഫ്രെങ്കി ഡി യോങ്ങും ഗാവിയും അരൂഹോയും ഇന്ന് കളിച്ചേക്കില്ല.ഈ സീസണില്‍ ഇതിന് മുന്നേ നടന്ന മല്‍സരത്തില്‍ അല്‍മീറിയ ടീമിനെ 3-2 നു ബാഴ്സ പരാജയപ്പെടുത്തിയിരുന്നു.

 

 

Leave a comment