European Football Foot Ball Top News transfer news

റയല്‍ സോസിദാദിനെ അടിയറവ് പറയിക്കാന്‍ ഒരുങ്ങി ബാഴ്സ !!!!!

May 13, 2024

റയല്‍ സോസിദാദിനെ അടിയറവ് പറയിക്കാന്‍ ഒരുങ്ങി ബാഴ്സ !!!!!

ലാലിഗയില്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട രണ്ടാം സ്ഥാനം തിരിച്ച് പിടിക്കാന്‍ ഒരുങ്ങി വരുകയാണ് ബാഴ്സലോണ.ഇന്നതെ ഹോം മല്‍സരത്തില്‍ കറ്റാലന്‍ ക്ലബ് നേരിടാന്‍ പോകുന്നത് റയൽ സോസിഡാഡിനെ ആണ്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒരു ഗോളിന് ബാഴ്സ ഇവരെ പരാജയപ്പെടുത്തിയിരുന്നു.

Preview: Barcelona vs. Real Sociedad - prediction, team news, lineups

 

ജിറോണയിൽ 4-2 തോൽവി ഏറ്റുവാങ്ങി കറ്റാലൻ ടീം നിലവില്‍ അതീവ സമ്മര്‍ദത്തില്‍ ആണ്. മാനേജ്മെന്‍റും സാവിയും ഈ ടീമിലെ പല താരങ്ങളെയും ഒഴിവാക്കാനുള്ള ശ്രമത്തില്‍ ആണ്.അതിനാല്‍ പലരും ക്ലബിലെ അവസാന മല്‍സരങ്ങള്‍ക്ക് ആണ് ബൂട്ട് കെട്ടുന്നത്. മല്‍സരത്തില്‍ ഫ്രെങ്കി ഡി ജോംഗ് കണങ്കാലിന് പ്രശ്‌നത്തെത്തുടർന്ന് വിട്ടുനിൽക്കുന്നു.ഗവിയും അലെജാൻഡ്രോ ബാൾഡെയും ഇപ്പോഴും പരിക്കില്‍ നിന്നും മുക്തി നേടാന്‍ കാത്തിരിക്കുകയാണ്.എന്നത്തേയും പോലെ യമാല്‍,ലെവന്‍ഡോസ്ക്കി,റഫീഞ്ഞ എന്നിവര്‍ മുന്നേറ്റ നിരയെ നയിക്കും.

Leave a comment