EPL 2022 European Football Foot Ball International Football Top News transfer news

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി!!!!!!!

May 12, 2024

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി!!!!!!!

ശനിയാഴ്ച ഫുൾഹാമിനെ 4-0 ന് തകര്‍ത്ത് കൊണ്ട് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.ജോസ്‌കോ ഗ്വാർഡിയോളിൻ്റെ രണ്ട് ഗോളുകളും ഫിൽ ഫോഡൻ്റെയും ജൂലിയൻ അൽവാരസിൻ്റെയും ഗോളുകള്‍ ആണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്.നിലവില്‍ ആഴ്സണലിനെക്കാള്‍ രണ്ടു പോയിന്‍റ് മുന്നില്‍ ആണ് സിറ്റി.സിറ്റിക്ക് ചരിത്രം സൃഷ്ടിക്കാൻ ഇനി രണ്ട് വിജയങ്ങൾ മാത്രമേ  അകലെ ഉള്ളൂ.

Gvardiol double in rout of Fulham sends Man City top | Reuters

 

ഈ സീസണില്‍ ആകപ്പാടെ ഫോമില്‍ എത്താന്‍ പാടുപ്പെടുന്ന ഗ്വാര്‍ഡിയോളിന് ഏറെ ആത്മവിശ്വാസം പകരുന്ന ഒരു പ്രകടനം ആണ് ഇന്നലെ താരം കാഴ്ചവെച്ചത്.ഒരു ഗോളും കൂടി നേടി എങ്കില്‍ പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് നേടുന്ന ആദ്യത്തെ താരം ആയി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാകും.എക്സ്ട്രാ ടൈമില്‍ ഫുള്‍ഹാം താരം ഇസ ഡിയോപ് റെഡ് കാര്‍ഡ് കണ്ടു പുറത്തായി.

Leave a comment