EPL 2022 European Football Foot Ball International Football Top News transfer news

ചെല്‍സിക്ക് മൂക്കുകയര്‍ ഇടാന്‍ നോട്ടിങ്ഹാം

May 11, 2024

ചെല്‍സിക്ക് മൂക്കുകയര്‍ ഇടാന്‍ നോട്ടിങ്ഹാം

പ്രീമിയർ ലീഗിൻ്റെ അതിജീവനം ഉറപ്പിക്കുന്നതിന് ഒരു പോയിൻ്റ് മാത്രം അകലെയുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റിൻ്റെ അവസാന ഹോം മല്‍സരം ഇന്ന് നടക്കും.അവസാന ഹോം മത്സരത്തിൽ ചെൽസിയെ ആണ് അവര്‍ക്ക് നേരിടേണ്ടി വരുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Preview: Nott'm Forest vs. Chelsea - prediction, team news, lineups

 

ഈ സീസണില്‍ ഈ ടീമുകള്‍ ആദ്യം കണ്ടു മുട്ടിയപ്പോള്‍ ചെല്‍സിയെ അവരുടെ ഹോമില്‍ പോയി പരാജയപ്പെടുത്താന്‍ നോട്ടിങ്ഹാമിന് കഴിഞ്ഞിട്ടുണ്ട്.ഇന്നതെ മല്‍സരത്തില്‍ ബ്ലൂസിനെ തടയിടാന്‍ കഴിഞ്ഞാല്‍ അത് അവര്‍ക്ക്  വലിയ ഒരു നേട്ടം തന്നെ ആയിരിയ്ക്കും.കഴിഞ്ഞ മല്‍സരത്തില്‍ തരംതാഴ്ത്തല്‍ മേഘലയില്‍ ഉള്ള ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി നോട്ടിങ്ഹാം ടീം അല്പം ആത്മവിശ്വാസത്തില്‍ ആണ്.മറുവശത്ത് ചെല്‍സി വെസ്റ്റ് ഹാം യുണൈറ്റഡിനെ 5-0 ന് തകർത്ത് ഈ സീസണിലെ തന്നെ ഏറ്റവും മികച്ച വിജയം റെജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഇരു ടീമുകളും വളരെ മികച്ച ഷേപ്പോടെ ആയിരിയ്ക്കും കളിയ്ക്കാന്‍ ഇറങ്ങുന്നത്.

Leave a comment