EPL 2022 European Football Foot Ball Indian football International Football Top News

പൗ ക്യൂബാർസി 2027 വരെ ബാഴ്സയുമായി കരാര്‍ പുതുക്കി

May 10, 2024

പൗ ക്യൂബാർസി 2027 വരെ ബാഴ്സയുമായി കരാര്‍ പുതുക്കി

ബാഴ്‌സലോണ ഡിഫൻഡർ പൗ ക്യൂബാർസി 2027 വരെ പുതിയ കരാറിൽ ഒപ്പുവച്ചു, അദ്ദേഹത്തിൻ്റെ റിലീസ് ക്ലോസ് 500 മില്യൺ യൂറോയായി ബാഴ്സലോണ ഉയര്‍ത്തി.17 കാരനായ ക്യൂബാർസി കഴിഞ്ഞ വർഷം ബാഴ്‌സയുമായുള്ള തൻ്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടിരുന്നു.എന്നാൽ 2024 ലെ ആദ്യ ടീമിലെ അദ്ദേഹത്തിൻ്റെ പ്രകടനം എല്ലാരുടെയും പ്രതീക്ഷ തെറ്റിച്ചു.അതിനാല്‍ ആണ് ഇത്ര തിടുക്കത്തില്‍ തന്നെ ഒരു പുതിയ കരാര്‍ ബാഴ്സ ഒരുക്കിയത്.

Teenager Pau Cubarsi signs new Barcelona deal with €500m release clause |  Flashscore.com

 

10 മില്യൺ യൂറോ ($10 മില്യൺ) റിലീസ് ക്ലോസ് കാരണം നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകൾ താരത്തിനെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.എന്നിരുന്നാലും, കറ്റാലൻ ക്ലബ്ബിൽ ക്യൂബാർസി തുടരാനുള്ള സാധ്യത തന്നെ ആയിരുന്നു കൂടുതല്‍.ഭാവി ക്യാപ്റ്റന്‍ ആയ അറൂഹോയും കുബാര്‍സിയും ബാഴ്സക്ക് വേണ്ടി വലിയ മാറ്റങ്ങള്‍ ആണ് ഈ സീസണില്‍ വരുത്തിയത്.ഇന്നുവരെ, എല്ലാ മത്സരങ്ങളിലും ക്ലബ്ബിനായി 20 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്, മാർച്ചിൽ നാപ്പോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.

Leave a comment