EPL 2022 European Football Foot Ball Top News transfer news

കം ബാക്ക് കിങ്സ് !!!!!!!!!!

May 9, 2024

കം ബാക്ക് കിങ്സ് !!!!!!!!!!

ബുധനാഴ്ച ബെർണാബ്യൂണിൽ ബയേൺ മ്യൂണിക്കിനെതിരെ രണ്ടാം പാദത്തിൽ 2-1ന് നാടകീയ ജയത്തോടെ റയല്‍ മാഡ്രിഡ് മറ്റൊരു ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തി.ജോസെലുവിൻ്റെ ഇരട്ട ഗോളുകൾ ആണ് പുറത്താകലിൻ്റെ വക്കിൽ നിന്ന് റയല്‍ മാഡ്രിഡിനെ  രക്ഷപ്പെടുത്തി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചത്.ഒരു 4-3 അഗ്രഗേറ്റ് വിജയം 10 ​​വർഷത്തിനിടെ ശ്രദ്ധേയമായ ആറാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള റയലിൻ്റെ മുന്നേറ്റം ഉറപ്പിച്ചു.

Real Madrid vs Bayern Munich Live Streaming UEFA Champions League  Semi-Final Second Leg Live Telecast: Where To Watch? | Football News

 

ജൂൺ 1 ന് വെംബ്ലിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അവര്‍ കളിയ്ക്കാന്‍ ഇറങ്ങും.68 ആം മിനുട്ടില്‍ മികച്ച ഒരു ഗോള്‍ നേടി കൊണ്ട് അല്‍ഫോണ്‍സോ ഡേവിസ് മ്യൂണിക്കിന് ലീഡ് നേടി കൊടുത്തു.അതോടെ മ്യൂണിക്ക് ഏറെക്കുറെ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചത് ആണ്.എന്നാല്‍ 88-ാം മിനിറ്റിൽ മാനുവൽ ന്യൂയറിൻ്റെ വിനാശകരമായ പിഴവിനെത്തുടർന്ന് സമനില പിടിക്കാൻ ജോസെലുവിന് അവസരം കിട്ടി.രണ്ട് മിനിറ്റിന് ശേഷം അൻ്റോണിയോ റൂഡിഗറിൻ്റെ ക്രോസിൽ നിന്ന് ബയേൺ ഗോളിലേക്ക് മറ്റൊരു ഷോട്ടും താരം തൊടുത്തു വിട്ടു.

 

 

 

Leave a comment