EPL 2022 European Football Foot Ball International Football Top News transfer news

ചെല്‍സി ഓണ്‍ ഫയര്‍ !!!!!!

May 6, 2024

ചെല്‍സി ഓണ്‍ ഫയര്‍ !!!!!!

അടുത്ത സീസണില്‍ യൂറോപ്പിയന്‍ ഫൂട്ബോള്‍ കളിക്കുവാനുള്ള സാധ്യത ചെല്‍സി വര്‍ധിപ്പിച്ചു.ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ വെസ്റ്റ് ഹാമിനെ 5-0ന് തോല്‍പ്പിച്ച ചെല്‍സി നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.15 ആം മിനുട്ടില്‍ ചെല്‍സിയുടെ വിപ്ലവ നായകന്‍ ആയ കോള്‍ പാമര്‍ ആണ് ടീമിന് ലീഡ് നേടി കൊടുത്തത്.

 

വെസ്റ്റ് ഹാമിന്റെ മോശം പ്രതിരോധത്തെ ചെല്‍സി മുന്നേറ്റ നിര നല്ല പോലെ മുതല്‍ എടുത്തു.ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് തന്നെ കോനർ ഗല്ലഗർ,നോനി മദുകെ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ചെല്‍സിയെ ബഹുദൂരം മുന്നില്‍ എത്തിച്ചു.രണ്ടാം പകുതിയില്‍ എങ്കിലും തിരിച്ചുവരാം എന്നു ചെല്‍സി കരുതി എങ്കിലും ഇരട്ട ഗോള്‍ നേടി നിക്കോളാസ് ജാക്സൺ ആ പ്രതീക്ഷയ്ക്ക് മുന്നിലും വാതില്‍ കൊട്ടി അടച്ചു.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒന്നു മാത്രം ജയം നേടിയ വെസ്റ്റ് ഹാം നിലവില്‍ ലീഗ് പട്ടികയില്‍ 9 ആം സ്ഥാനത്താണ്.

Leave a comment