EPL 2022 European Football Foot Ball International Football Top News transfer news

തനിക്ക് ബ്രൈറ്റണില്‍ തുടരാന്‍ ആണ് ആഗ്രഹം എന്നു അറിയിച്ച് ഡി സെർബി

May 4, 2024

തനിക്ക് ബ്രൈറ്റണില്‍ തുടരാന്‍ ആണ് ആഗ്രഹം എന്നു അറിയിച്ച് ഡി സെർബി

ബയേൺ മ്യൂണിക്ക് ഉൾപ്പെടെ യൂറോപ്പിലുടനീളം നിരവധി ക്ലബുകള്‍ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ട് എങ്കിലും തനിക്ക് ബ്രൈട്ടനില്‍ തുടരാന്‍ ആണ് താല്‍പര്യം എന്നു റോബർട്ടോ ഡി സെർബി പറഞ്ഞു.സീസണിൻ്റെ അവസാനത്തിൽ തോമസ് ടുഷെലുമായി വേർപിരിയാനുള്ള തീരുമാനം എടുത്തതു മുതൽ ഡി സെർബിയെ സൈന്‍ ചെയ്യാന്‍ മ്യൂണിക്ക് ശ്രമിക്കുന്നുണ്ട്.

 

പ്രീമിയര്‍ ലീഗ് ക്ലബ് ആയ ലിവര്‍പൂള്‍ ഡി സെര്‍ബിയെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തി എങ്കിലും അത് പരാജയപ്പെട്ടത് മൂലം ആർനെ സ്ലോട്ടിനെ സമീപ്പിക്കുകയായിരുന്നു റെഡ്സ്.സാവി തുടരും എന്ന തീരുമാനം ഉണ്ടായതിന് മുന്‍പ് ബാഴ്‌സലോണയും ഡി സെർബിയെ ട്രാക്ക് ചെയ്തിരുന്നു.”ഞാൻ ബ്രൈറ്റണിൽ തുടരാൻ ആഗ്രഹിക്കുന്നു, കാരണം ഞാൻ എൻ്റെ കളിക്കാരെ സ്നേഹിക്കുന്നു, ഞാൻ ഈ നഗരത്തെ സ്നേഹിക്കുന്നു, എൻ്റെ ക്ലബ്ബിനെയും ആരാധകരെയും ഞാൻ സ്നേഹിക്കുന്നു,” ഡി സെർബി സ്കൈ സ്പോർട്സിനോട് പറഞ്ഞു.ഒരു സ്ഥലത്ത് ഇഷ്ടം ആണ് എങ്കില്‍ എന്തു തന്നെ ആണ് എങ്കിലും അവിടെ നിന്നു പോകാന്‍ ഞാന്‍ തയ്യാറല്ല.

Leave a comment