EPL 2022 European Football Foot Ball Top News transfer news

ഇന്ന് കറ്റാലന്‍ ഡെര്‍ബി !!!!

May 4, 2024

ഇന്ന് കറ്റാലന്‍ ഡെര്‍ബി !!!!

ശനിയാഴ്ച വൈകുന്നേരം കറ്റാലൻ എതിരാളികളായ ജിറോണയുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് ബാഴ്സലോണ.അവരുടെ ലാ ലിഗ കിരീട പ്രതീക്ഷകൾ എല്ലാം നഷ്ട്ടപ്പെട്ട സ്ഥിതിക്ക് വളരെ മികച്ച ഒരു വിജയം എതിരാളിയുടെ മണ്ണില്‍ നേടുക എന്നത് ആണ് സാവി പടയുടെ ലക്ഷ്യം.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മല്‍സരം.

Barcelona's Frenkie de Jong receives medical attention after sustaining an injury on April 21, 2024

കഴിഞ്ഞ തവണ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ബാഴ്സയെ 4- 2 നു പരാജയപ്പെടുത്താന്‍ ജിറോണക്ക് കഴിഞ്ഞു.അതിനുള്ള പ്രതികാരം വീട്ടാനുള്ള ഒരുക്കത്തില്‍ ആണ് അവര്‍.ഇന്നതെ മല്‍സരത്തില്‍ ജിറോണക്ക് ജയിക്കാന്‍ കഴിഞ്ഞാല്‍ മൂന്നില്‍ നിന്നു രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ കഴിയും.അത് ലക്ഷ്യം വെച്ചാണ് അവര്‍ കളിയ്ക്കാന്‍ ഒരുങ്ങുന്നത്. സ്ഥിരമായി കളിക്കുന്ന പോലെ റഫീഞ്ഞ ഇടതും  വലത്  വിങ്ങില്‍ യമാലും ആയിരിയ്ക്കും ബാഴ്സയുടെ മുന്നേറ്റ നിരയെ നയിക്കാന്‍ പോകുന്നത്.

Leave a comment