EPL 2022 European Football Foot Ball International Football Top News transfer news

ടോട്ടൻഹാമിൻ്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകള്‍ തല്ലികെടുത്തി ചെല്‍സി

May 3, 2024

ടോട്ടൻഹാമിൻ്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകള്‍ തല്ലികെടുത്തി ചെല്‍സി

ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള ടോട്ടൻഹാമിൻ്റെ പ്രതീക്ഷകൾ ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരുകയാണ്.ചെൽസിയിൽ 2-0ന് തോറ്റ ടോട്ടൻഹാം പ്രീമിയർ ലീഗിൽ നാല് ദിവസത്തിനിടെ രണ്ടാം തോല്‍വി നേടിയിരിക്കുന്നു.നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്സണലിനോട് 3-2 ന് തോറ്റതിന് ശേഷം ഇന്നലത്തെ മല്‍സരത്തില്‍ ഒരു തരത്തില്‍ ഉള്ള ഗൌരവവും താരങ്ങളില്‍ നിന്നു കണ്ടില്ല.

Chelsea vs Tottenham highlights – Chalobah and Jackson goals enough for  Blues against Spurs - football.london

 

മല്‍സരത്തില്‍ ഉടനീളം 63 ശതമാനം പന്ത് കൈവശം വെച്ച് കളിയ്ക്കാന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞു എങ്കിലും അതില്‍ നിന്നും ക്വാളിറ്റി അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.24 ആം മിനുട്ടില്‍ ട്രെവോ ചലോബയുടെയും 72 ആം മിനുട്ടില്‍ നിക്കോളാസ് ജാക്‌സൻ്റെയും ഹെഡ്ഡർ ഗോളുകൾ ആണ് ചെല്‍സിക്ക് മുന്നേറ്റം നേടി കൊടുത്തത്.ജയത്തോടെ വെസ്റ്റ് ഹാമിനെ മറികടന്ന് ചെല്‍സി പ്രീമിയര്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കടന്നു.

Leave a comment