EPL 2022 European Football Foot Ball International Football Top News transfer news

ക്രൂസ് പിച്ചിലെ കാര്യങ്ങള്‍ എല്ലാം എളുപ്പത്തില്‍ ആക്കുന്നു

May 1, 2024

ക്രൂസ് പിച്ചിലെ കാര്യങ്ങള്‍ എല്ലാം എളുപ്പത്തില്‍ ആക്കുന്നു

ബയേൺ മ്യൂണിക്കിൽ റയൽ മാഡ്രിഡിൻ്റെ ഗോളുകള്‍ എല്ലാം നേടിയത്തിന് ശേഷം തനിക്ക് മിഡ്ഫീല്‍ഡില്‍ നിന്നും ക്രൂസിന്‍റെ പിന്തുണ ലഭിക്കുന്നത് ആണ് മല്‍സരത്തിന്റെ ഗതി മാറ്റിയത് എന്നു വിനീഷ്യസ്.അദ്ദേഹം ഇന്നലെ നേടിയ ആദ്യ ഗോളിന് വഴി ഒരുക്കിയത് ടോം ക്രൂസ് ആണ്.24-ാം മിനിറ്റിൽ ക്രോസിൻ്റെ പിൻപോയിൻ്റ് ത്രൂബോൾ ബയെന്‍ മ്യൂണിക്കിന്റെ പ്രതിരോധത്തിനെ തന്നെ രണ്ടാക്കി പിളര്‍ത്തി.

Kroos jokes about Real Madrid teammate after shootout win vs Man City,  discusses future - Madrid Universal

“ടോണി എപ്പോഴും കാര്യങ്ങൾ എളുപ്പമാക്കുന്നു.പരിശീലനത്തിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് പരിശീലിക്കാറുണ്ട്.എനിക്ക് ടോണിയെ നന്നായി അറിയാം,അദ്ദേഹത്തിന് എന്നെയും.അദ്ദേഹം പിച്ചിലെ ഒരുപാട് കഠിനമായ കാര്യങ്ങള്‍ എളുപ്പമാക്കി തരുന്നു.”വിനീഷ്യസ് മൂവിസ്റ്റാറിനോട് പറഞ്ഞു.എന്നാല്‍ ആ ഗോളിന് വഴി ഒരുങ്ങിയത് വിനിയുടെ മൂവ്മെന്‍റ് ക്വാളിറ്റി മൂലം ആണ് എന്നും അതിനാല്‍ തനിക്ക് അതില്‍ വലിയ ക്രെഡിറ്റ് ആവശ്യം ഇല്ല എന്നുമായിരുന്നു ക്രൂസിന്‍റെ മറുപടി.ക്രൂസിന്‍റെ പാസും പ്രായവും തമ്മില്‍ ഒരു സാമ്യതയും ഇല്ല എന്നായിരുന്നു ഇന്നലെ മല്‍സരശേഷം റോഡ്രിഗോ പറഞ്ഞത്.

Leave a comment