EPL 2022 European Football Foot Ball International Football Top News transfer news

” കിമിന്‍റെ പിഴവുകള്‍ക്ക് മ്യൂണിക്കിന് വില നല്‍കേണ്ടി വന്നു “

May 1, 2024

” കിമിന്‍റെ പിഴവുകള്‍ക്ക് മ്യൂണിക്കിന് വില നല്‍കേണ്ടി വന്നു “

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനോട് സമനിലയില്‍ കലാശിച്ചതിന് തന്റെ ടീം അങ്കം ആയ കിം മിൻ-ജെയെ ബയേൺ മ്യൂണിക്ക് ബോസ് തോമസ് ടൂഷല്‍ കുറ്റപ്പെടുത്തി.കിം രണ്ടാം പകുതിയിൽ പെനാൽറ്റി വിട്ടുകൊടുത്തു , ഇത് കൂടാതെ അദ്ദേഹത്തിന്റെ പിഴവ് മൂലം ആണ് ആദ്യ ഗോള്‍ വന്നത്.

Tuchel Blames Kim for Real Madrid's 2 Goals As Bayern Munich Settle for Draw  in Champions League Tie

“അദ്ദേഹം മല്‍സരത്തില്‍ ആവേശം അടക്കി കളിയ്ക്കാന്‍ പഠിക്കണം.ആദ്യ ഗോള്‍ വരാന്‍ കാരണം അദ്ദേഹം വിനീഷ്യസിനെ ഓവര്‍ ആയി മാര്‍ക്ക് ചെയ്യാന്‍ ശ്രമം നടത്തിയത് മൂലം ആണ്.അതുപോലെ തന്നെ രണ്ടാം ഗോളും.ബോക്സില്‍ നാല് താരങ്ങള്‍ ഉള്ളപ്പോള്‍ ഈ ഫൌള്‍ ചെയ്യണ്ട കാര്യം ഉണ്ടായിരുന്നില്ല.ഇത് പോലുള്ള തെറ്റുകള്‍ നോക്കൌട്ട് മല്‍സരങ്ങളില്‍ തിരുത്തേണ്ടത് ഉണ്ട്.” മല്‍സരത്തിന് ശേഷം ടൂഷല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment