EPL 2022 European Football Foot Ball International Football Top News transfer news

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് രണ്ടാം സെമി ഫൈനല്‍ !!!!!!!!!

May 1, 2024

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് രണ്ടാം സെമി ഫൈനല്‍ !!!!!!!!!

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും യോഗ്യത നേടിയ പിഎസ്ജിയും ബോറൂസിയയും  വെസ്റ്റ്ഫാലെൻസ്റ്റേഡിയനിൽ നടക്കുന്ന സെമി-ഫൈനൽ പോരാട്ടത്തില്‍ ഏറ്റുമുട്ടും.സ്പാനിഷ് ടീമുകള്‍ ആയ ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡ് ടീമുകളെ പുറത്താക്കിയതിന് ശേഷം ആണ് ഈ രണ്ടു ടീമുകളും ഇതുവരെ എത്തിയത്.2012-13ൽ യൂർഗൻ ക്ലോപ്പിൻ്റെ കീഴിൽ സെമിയില്‍ പ്രവേശത്തിന് ശേഷം ഇതാദ്യം ആയാണ് മഞ്ഞപ്പട സെമിയില്‍ എത്തുന്നത്.

Borussia Dortmund's Julian Brandt celebrates scoring their first goal with Jadon Sancho on April 16, 2024

 

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ അഞ്ചാം സ്ഥാനത്ത് ഉള്ള ബോറൂസിയക്ക് അടുത്ത തവണ ചാമ്പ്യന്‍സ് ലീഗില്‍ കളിയ്ക്കാന്‍ കഴിയുമോ എന്ന കാര്യം സംശയം ആണ്.അതിനാല്‍ ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്ന അവസരം പരമാവധി മുതല്‍ എടുക്കാന്‍ അവര്‍ ശ്രമം നടത്തും.മറുവശത്ത് ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ ഭാഗ്യം ഉദിച്ചിട്ടില്ലാത്ത പിഎസ്ജിയുടെ പ്രതീക്ഷ  എംബാപ്പെ, ഉസ്മാന്‍ ഡെംബാലെ എന്നിവരുടെ സാന്നിധ്യം ആണ്.

Leave a comment