EPL 2022 European Football Foot Ball International Football Top News transfer news

മ്യൂണിക്കിനെ സമനിലയില്‍ കുരുക്കി റയല്‍ മാഡ്രിഡ്

May 1, 2024

മ്യൂണിക്കിനെ സമനിലയില്‍ കുരുക്കി റയല്‍ മാഡ്രിഡ്

റയലിന്‍റെ  ബയേൺ മ്യൂണിക്കിൽ ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ 2-2 ന് സമനിലയില്‍ കലാശിച്ചു.ഇരു ടീമുകളും തുടക്കം മുതല്‍ക്ക് തന്നെ ആക്രമിച്ച് കളിച്ച മല്‍സരത്തില്‍ കാണികള്‍ക്ക് ശ്വാസം വിടാന്‍ പോലുമുള്ള സമയം ലഭിച്ചിരുന്നില്ല. ഇതിന്‍റെ രണ്ടാം പാദം റയല്‍ ഹോം ഗ്രൌണ്ട് സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ച് നടക്കും.

Bayern Munich - Real Madrid summary: score, goals, highlights | Champions  League - AS USA

 

24 ആം മിനുട്ടില്‍ ടോണി ക്രൂസ് നല്കിയ പാസില്‍ നിന്നും ഗോള്‍ നേടി കൊണ്ട് വിനീഷ്യസ് ആണ് റയലിനെ മുന്നില്‍ എത്തിച്ചത്.എന്നാല്‍ അതിനു ശേഷം ഉണര്‍ന്ന് കളിച്ച മ്യൂണിക്ക് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇരട്ട ഗോള്‍ നേടി.മികച്ച ഒരു കേര്‍ലിങ് ഷോട്ടിലൂടെ സാനെയും 57 ആം മിനുട്ടില്‍ പെനാല്‍റ്റി കിക്കിലൂടെ കെയിനുമാണ് മ്യൂണിക്കിന്റെ ഗോള്‍ സ്കോറര്‍മാര്‍.മല്‍സരം തീരാന്‍ ഏഴു മിനുറ്റ് ഇരിക്കെ റോഡ്രിഗോയെ കിം മിൻ-ജെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍റ്റി കിക്ക് വലയില്‍ എത്തിച്ച് കൊണ്ട് വിനീഷ്യസ് വീണ്ടും റയലിന് വേണ്ടി രക്ഷകന്‍ വേഷം അണിഞ്ഞു.

Leave a comment