EPL 2022 European Football Foot Ball International Football Top News transfer news

മാൻ യുണൈറ്റഡ് ബേൺലിയുമായി സമനില കുരുക്കില്‍

April 28, 2024

മാൻ യുണൈറ്റഡ് ബേൺലിയുമായി സമനില കുരുക്കില്‍

ഓരോ മല്‍സരം കഴിയുംതോറും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനം പ്രവചിക്കുക വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യം ആയി വരുകയാണ്.ഇന്നലെ റിലഗേഷന്‍ ഭീഷണി നേരിടുന്ന ബെന്‍ളിക്കെതിരെ സമനിലയില്‍ യുണൈറ്റഡിന്റെ പോരാട്ടം അവസാനിപ്പിച്ചു.വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി എങ്ങനെ എങ്കിലും ടോപ് ഫൈവ് പൊസിഷനില്‍ ഇടം നേടാം എന്ന അവരുടെ സ്വപ്നം തകര്‍ന്നിരിക്കുകയാണ്.

Manchester United vs Burnley LIVE: Premier League result and reaction after  Zeki Amdouni equaliser | The Independent

 

മല്‍സരത്തിന്റെ തുടക്കം മുതല്‍ക്ക് തന്നെ യുണൈറ്റഡ് നിരവധി അവസരങ്ങൾ പാഴാക്കി., 79-ാം മിനിറ്റിൽ ബെന്‍ളിയുടെ പ്രതിരോധ പിഴവില്‍ നിന്നും അവസരം മുതല്‍ എടുത്ത് ആന്തണിയാണ് മാഞ്ചസ്റ്ററിന് വേണ്ടി ഗോള്‍ നേടിയത്.87-ാം മിനിറ്റിൽ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ ഒനാന അംദൂനിയുടെ മുഖത്ത് ഇടിച്ചു എന്നു തെളിഞ്ഞതോടെ ഓൾഡ് ട്രാഫോർഡിലെ ആഘോഷം അവസാനിച്ചു.വാര്‍  പെനാൽറ്റി സ്ഥിരീകരിച്ചു, അംദൂനി തൻ്റെ ടീമിന് വിലപ്പെട്ട ഒരു പോയിൻ്റ് നൽകുന്നതിനായി  പെനാല്‍റ്റി ഭംഗിയായി വലയില്‍ നിക്ഷേപ്പിച്ചു.

Leave a comment