EPL 2022 European Football Foot Ball International Football Top News transfer news

വെസ്റ്റ്ഹാം സമനിലയിൽ ലിവർപൂൾ കിരീട പ്രതീക്ഷകൾ വീണ്ടും തകർന്നു

April 28, 2024

വെസ്റ്റ്ഹാം സമനിലയിൽ ലിവർപൂൾ കിരീട പ്രതീക്ഷകൾ വീണ്ടും തകർന്നു

ക്ലബിലെ മാനേജർ യൂർഗൻ ക്ലോപ്പിൻ്റെ അവസാന സീസണിൽ പ്രീമിയർ ലീഗ് ട്രോഫി ഉയർത്താനുള്ള അവരുടെ പ്രതീക്ഷകൾക്ക് കൂടുതൽ പ്രഹരമേല്പിച്ച്, ശനിയാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിനോട് ലിവർപൂൾ 2-2 സമനിലയിൽ പിരിഞ്ഞു.ബുധനാഴ്ച മെഴ്‌സിസൈഡ് ഡെർബിയിൽ എവർട്ടണിൽ 2-0ന് തോറ്റ ലിവർപൂൾ രണ്ടാം പകുതിയില്‍ ലീഡ് നേടിയത്തിന് ശേഷം ആണ് അത് തുലച്ചത്.ആദ്യ പകുതിയില്‍ ഒരു ഗോളിന് ലീഡ് നേടിയത്തിന് ശേഷം ലിവര്‍പൂളിനെ സമ്മര്‍ദത്തില്‍ ഇരുത്താന്‍ വെസ്റ്റ് ഹാമിന് കഴിഞ്ഞു.

Liverpool's slim title hopes fade further with 2-2 draw at West Ham | The  Straits Times

 

43 ആം മിനുട്ടില്‍ ജാറഡ് ബോവന്‍ ആയിരുന്നു വെസ്റ്റ് ഹാമിന് വേണ്ടി ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ കളിയുടെ മികവ് പൊടുന്നനെ വര്‍ദ്ധിപ്പിക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞു.48 ആം മിനുട്ടില്‍ ആൻഡി റോബർട്ട്‌സൺ നേടിയ ഗോളില്‍ സമനില പിടിച്ചടകാന്‍ റെഡ്സിന് കഴിഞ്ഞു.എന്നിട്ടും ആക്രമണം തുടര്‍ന്ന ലിവര്‍പൂള്‍ 65 ആം മിനുട്ടില്‍ അൽഫോൺസ് അരിയോളയുടെ ഓണ്‍ ഗോളില്‍ ലീഡ് നേടി.77 ആം മിനുട്ടില്‍ മികച്ച ഒരു ഹെഡറിലൂടെ ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ച് കെട്ടി മൈക്കൽ അൻ്റോണിയോവെസ്റ്റ് ഹാം യുണൈറ്റഡിന് വളരെ വേണ്ടപ്പെട്ട ഒരു പോയിന്‍റ് നേടി കൊടുത്തു.

Leave a comment