EPL 2022 European Football Foot Ball International Football Top News transfer news

സീരി എ യില്‍ കൊമ്പു കൊര്‍ക്കാന്‍ എസി മിലാനും യുവന്‍റസും

April 27, 2024

സീരി എ യില്‍ കൊമ്പു കൊര്‍ക്കാന്‍ എസി മിലാനും യുവന്‍റസും

ഇറ്റാലിയൻ വമ്പൻമാരായ യുവൻ്റസും എസി മിലാനും ഇന്ന് സീരി എ യില്‍ ഏറ്റുമുട്ടും.സീരി എ കിരീടം ഇന്‍റര്‍ മിലാന്‍ ഉറപ്പിച്ച സ്ഥിതിക്ക് ഈ മല്‍സരത്തിന് കടലാസില്‍ വലിയ വില ഒന്നും ഇല്ല എങ്കിലും ചിര വൈരികള്‍ ആയ ഈ രണ്ടു ടീമുകളുടെ പോരാട്ടം എപ്പോഴും ആവേശപൂര്‍ണം ആയിരിയ്ക്കും.

Juventus coach Massimiliano Allegri reacts on April 19, 2024

ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് മല്‍സരം.യൂവേ ഹോം ഗ്രൌണ്ട് ആയ അലിയന്‍സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.റിവേര്‍സ് ഫിക്ശ്ചറില്‍ മിലാന്‍ യുവന്‍റസിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ ഒലിവര്‍ ജീറൂദിനെ ബെഞ്ചില്‍ ഇരുത്തിയത് വലിയ തിരിച്ചടി ആണ് മിലാന് നല്കിയത്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ അദ്ദേഹം ആദ്യ ഇലവന്‍  ടീമിലേക്ക് തിരിച്ചെത്തിയേക്കും.മിലാന്‍ ലൈനപ്പില്‍ ഇന്ന് തിയോ ഹെർണാണ്ടസ്, ഡേവിഡ് കാലാബ്രിയ, ഫിക്കായോ ടോമോറി എന്നീ താരങ്ങള്‍ കളിച്ചേക്കില്ല.

Leave a comment