EPL 2022 European Football Foot Ball International Football Top News transfer news

ആഴ്സണലില്‍ ഏറ്റ പരാജയ കെടുത്തി മറക്കാന്‍ ചെല്‍സി

April 27, 2024

ആഴ്സണലില്‍ ഏറ്റ പരാജയ കെടുത്തി മറക്കാന്‍ ചെല്‍സി

വില്ല പാർക്കിൽ വെച്ച് ആസ്റ്റൺ വില്ലയും ചെൽസിയും ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ വില്ല തറപ്പറ്റിച്ചു.എന്നാല്‍ ഈഎഫ്എല്‍ കപ്പ് നോക്കൌട്ടില്‍ വില്ലയെ പഞ്ഞി കിട്ട് ചെല്‍സി പകരം ചോദിച്ചിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Chelsea head coach Mauricio Pochettino during defeat to Arsenal on April 23, 2024.

കഴിഞ്ഞ മല്‍സരത്തില്‍ ചിര വൈരികള്‍ ആയ ആഴ്സണല്‍ ടീമിനെതിരെ അഞ്ചു ഗോളിന് തോറ്റത്തിന്റെ വലിയ നിരാശയില്‍ ആണ് ഈ ചെല്‍സി ടീം.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ മികച്ച ഒരു എവേ വിജയം മാനേജര്‍ പൊച്ചേറ്റീനോയുടെ സമ്മര്‍ദം കുറക്കും.എന്നാല്‍ ഈ ചെല്‍സി ടീമിന്‍റെ പ്രകടനം പ്രവചിക്കുക വളരെ കഠിനം ആയ കാര്യം ആണ്.മറുവശത്ത് ആസ്റ്റണ്‍ വില്ല എന്തു വില കൊടുത്തും ടോപ് ഫോറില്‍ തുടരാന്‍ ശ്രമം നടത്തും.

Leave a comment