EPL 2022 European Football Foot Ball International Football Top News transfer news

” ബാഴ്സയില്‍ എനിക്കു തീര്‍ക്കാനുള്ള ദൌത്യം ബാക്കിയുണ്ട് ” – സാവി

April 26, 2024

” ബാഴ്സയില്‍ എനിക്കു തീര്‍ക്കാനുള്ള ദൌത്യം ബാക്കിയുണ്ട് ” – സാവി

സീസൺ അവസാനത്തോടെ ഹെഡ് കോച്ച് സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതിന് ശേഷം ബാഴ്‌സലോണയിൽ തനിക്ക് തീര്‍ക്കാനുള്ള ചില ദൌത്യങ്ങള്‍ ഉണ്ട് എന്ന് സാവി പറഞ്ഞു.2025 വരെ കരാർ ഉണ്ടായിരുന്നിട്ടും വേനൽക്കാലത്ത് ജോലി ഉപേക്ഷിക്കുമെന്ന് സാവി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ നിലവിലെ ബാഴ്സയുടെ മാനേജ്മെന്റിന്റെ നിര്‍ബന്ധത്തില്‍ ക്ലബില്‍ തുടരാന്‍ സാവി തീരുമാനിക്കുകയായിരുന്നു.

 

“ജനുവരിയില്‍ ടീമിന് ഒരു പുതിയ മാനേജരെ ആവശ്യം ആണ് എന്ന് എനിക്കു തോന്നി.അതിനാല്‍ ആണ് ഞാന്‍ ടീം വിടാന്‍ തയ്യാര്‍ ആയത്.എന്നാല്‍ അതിനു ശേഷം മാനേജ്മെന്റില്‍ നിന്നും കളിക്കാരില്‍ നിന്നും ഇത് കൂടാതെ ആരാധകരില്‍ നിന്നു സ്റ്റേഡിയത്തിന് പുറത്തു നിന്നു ലഭിച്ച പിന്തുണയും വളരെ അധികം ആയിരുന്നു.അതിനാല്‍ ഈ സീസണില്‍ ട്രോഫി ഇല്ല എങ്കിലും ഈ പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ തന്നെ ഞാന്‍ തീരുമാനിക്കുകയായിരുന്നു.”സാവി മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment