EPL 2022 European Football Foot Ball International Football Top News transfer news

മാൻ സിറ്റി ബ്രൈറ്റനെ തച്ചു തകര്‍ത്തു

April 26, 2024

മാൻ സിറ്റി ബ്രൈറ്റനെ തച്ചു തകര്‍ത്തു

നാലാമത്തെ തുടർച്ചയായ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള വേട്ട പൂര്‍ത്തിയാക്കാന്‍  മാഞ്ചസ്റ്റർ സിറ്റി.ഇന്നലെ ബ്രൈട്ടനെതിരെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ആണ് സിറ്റി ജയം നേടിയത്.ബ്രൈട്ടനെതിരെ അവരുടെ ഹോമില്‍ നടക്കുന്ന മല്‍സരം ഏറെ ബുദ്ധിമുട്ട് ഉള്ളത് ആയിരിയ്ക്കും എന്നു പെപ് ടീം താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി എങ്കിലും എതിരാളികല്‍ക്കെതിരെ തുടക്കം മുതല്‍ക്ക് തന്നെ സിറ്റി താരങ്ങള്‍ ആധിപത്യം പുലര്‍ത്തി.

Manchester City vs Brighton 4-0: With big win, Pep Guardiola puts Arsenal  on notice | Football News - Hindustan Times

 

ആദ്യ പകുതിയിൽ കെവിൻ ഡി ബ്രൂയ്‌നും  ഫില്‍ ഫോഡനും നേടിയ ഗോളുകളിലൂടെ സിറ്റി മൂന്നു  ലീഡ് നേടി.സിറ്റിക്ക് വേണ്ടി ഈ സീസണില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ഫോഡന്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ രണ്ടു ഗോള്‍ നേടിയിരുന്നു.രണ്ടാം പകുതിയില്‍ ജൂലിയൻ അൽവാരസും കൂടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ സിറ്റിയെ പേരിനു പോലും ഒന്നു എതിര്‍ക്കാന്‍ ബ്രൈട്ടന് കഴിഞ്ഞില്ല.

Leave a comment