EPL 2022 European Football Foot Ball International Football Top News transfer news

യുണൈറ്റഡിന്‍റെ കപ്പിത്താന്‍ ആയി മാറി ബ്രൂണോ ഫെര്‍ണാണ്ടസ്

April 25, 2024

യുണൈറ്റഡിന്‍റെ കപ്പിത്താന്‍ ആയി മാറി ബ്രൂണോ ഫെര്‍ണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് രണ്ട് ഗോളുകൾ നേടി തോല്‍വിയിലേക്ക് കൂപ്പ് കുത്തുന്ന യുണൈറ്റഡിനെ രക്ഷിച്ചു.രണ്ടു തവണ പിന്നില്‍ നിന്ന ശേഷം ആണ് യുണൈറ്റഡ് ഈ തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കിയത്.രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് യുണൈറ്റഡ് ഷെഫീല്‍ഡിനെ പരാജയപ്പെടുത്തിയത്.

Manchester United vs Sheffield United live highlights and reaction as  Fernandes double secures 4-2 win - Manchester Evening News

ആദ്യ പകുതിയില്‍ ഷെഫീല്‍ഡിന് വേണ്ടി ജയ്‌ഡൻ ബോഗ്ലെയും രണ്ടാം പകുതിയില്‍ ബെൻ ബ്രെററ്റൺ ഡയസുമാണ് ഗോള്‍ നേടിയത്.42 ആം മിനുട്ടില്‍ ഹാരി മഗ്വയര്‍ നേടിയ ഗോളില്‍ സമനില യുണൈറ്റഡ്  നേടി.രണ്ടാം പകുതിയില്‍ ബ്രൂണോ 61 ആം മിനുറ്റിലും 81 ആം മിനുറ്റിലും ഗോള്‍ നേടി കൊണ്ട് മികച്ച ഒരു തിരിച്ച് വരവ് നടത്താന്‍ യുണൈറ്റഡിനെ സഹായിച്ചു.നാലാം ഗോള്‍ നേടാന്‍ നോര്‍ഡിക്ക് സ്ട്രൈക്കര്‍ റാസ്മസ് ഹോജ്‌ലൻഡിന് അവസരം ഒരുക്കി കൊടുത്തതും ബ്രൂണോ തന്നെ ആയിരുന്നു.

 

Leave a comment